മരിച്ചയാളുടെ വയറ്റില്‍ കിടന്ന് അത്തിമരം കിളിര്‍ത്തു; 40 വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി 

മരിക്കുന്നതിന് മുന്‍പ് ഇയാള്‍ കഴിച്ച അത്തിക്കായയാണ് കുന്നിന്‍ ചെരുവില്‍  പിന്നീട് തണല്‍ വിരിച്ചത്
മരിച്ചയാളുടെ വയറ്റില്‍ കിടന്ന് അത്തിമരം കിളിര്‍ത്തു; 40 വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി 


അങ്കാറ: കുന്നിന്‍ ചെരുവില്‍ ഗുഹാമുഖത്ത് ഒറ്റപ്പെട്ട് ഒരു അത്തിമരം വളര്‍ന്നു വന്നത് എങ്ങനെയാണ്? ഈ ചോദ്യത്തില്‍ നിന്നുണ്ടായ അന്വേഷണം ചെന്ന് അവസാനിച്ചത് തുര്‍ക്കി വംശജനായ അഹ്മദ് ഹെര്‍ഗുണയിലാണ്. അയാളുടെ മരണത്തിലേക്കാണ്. 40 വര്‍ഷം മുന്‍പ് മരിച്ചുപോയ അഹ്മദിന്റെ മൃതശരീരം കണ്ടെത്തിയിരിക്കുകയാണ് അത്തമരത്തിന്റെ ചോട്ടില്‍ നിന്നും. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ കഴിച്ച അത്തിക്കായയാണ് കുന്നിന്‍ ചെരുവില്‍  പിന്നീട് തണല്‍ വിരിച്ചത്. 

പ്രദേശത്ത് അസാധാരണമായി വളര്‍ന്നുവന്ന മരത്തെ പിന്തുടര്‍ന്ന് ഒരു ഗവേഷകന്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന രഹസ്യം പുറത്തുകൊണ്ടുവന്നത്. അഹ്മദ് കഴിച്ച അത്തിക്കായ വയറ്റില്‍ കിടന്ന് കിളിര്‍ത്ത് മുളച്ചു പൊന്തുകയായിരുന്നു. അഹ്മദിന്റെ കൂടാതെ രണ്ട് പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി ഇവിടെ നിന്ന് കണ്ടെത്തി. 1974ലെ ഗ്രീക്ക്-തുര്‍ക്കി വംശജര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് ഇവര്‍ കൊല്ലപ്പെടുന്നത്. 

സംഘര്‍ഷ സമയത്ത് അഹ്മദ് ഹെര്‍ഗുണയും മറ്റു രണ്ടുപേരും ഇവിടെയുള്ള ഗുഹയ്ക്കകത്ത് ഒളിച്ചിരിക്കുകയായിരുന്നു. ഇവര്‍ ഇവിടെയുണ്ടെന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ ഗുഹ സ്‌ഫോടനത്തില്‍ തകര്‍ത്തു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു. മരിക്കുന്നതിന് മുമ്പ് ഹെര്‍ഗുണ അത്തിപ്പഴം കഴിച്ചിരുന്നു. ഇതാണ് പിന്നീട് മരമായി വളര്‍ന്നു വന്നത്. 

011ലാണ് ഗവേഷകര്‍ മരം കണ്ടെത്തിയത്. ഇവിടെ എങ്ങനെ അത്തിമരം വന്നു എന്ന കൗതുകത്തില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. മരത്തിന്റെ ചുവട്ടില്‍ കുഴിച്ചുനോക്കിയപ്പോള്‍ ശരീര അവശിഷ്ടങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലൂടെയാണ് മരിച്ചയാളുകളെ തിരിച്ചറിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com