ഇത്ര ക്യൂട്ട് ആവാതെടാ പൊലീസ് നായേ! വിസിലടി കേട്ട നായ്ക്കുട്ടിയുടെ വീഡിയോ കണ്ടത് മുപ്പത് ലക്ഷം പേര്‍

ട്രെയിനിങ്ങിനിടയില്‍ ആരോ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുന്ന നായ്ക്കുട്ടി വിസിലിനനുസരിച്ച് തല ചലിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക
ഇത്ര ക്യൂട്ട് ആവാതെടാ പൊലീസ് നായേ! വിസിലടി കേട്ട നായ്ക്കുട്ടിയുടെ വീഡിയോ കണ്ടത് മുപ്പത് ലക്ഷം പേര്‍

വിസിലടിയുടെ ശബ്ദത്തിനനുസരിച്ച് സൈറസ് എന്ന പൊലീസ് നായയുടെ ചലനങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പത്തുസെക്കന്‍ഡില്‍ കുറവുമാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യമെങ്കിലും ഞൊടിയിടയില്‍ തന്നെ ആളുകളുടെ മുഖത്ത് കൗതുകം ഉണര്‍ത്തുന്നതില്‍ സൈറസ് വിജയിച്ചു. ട്രെയിനിങ്ങിനിടയില്‍ ആരോ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുന്ന നായ്ക്കുട്ടി വിസിലിനനുസരിച്ച് തല ചലിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. 

രണ്ടാഴ്ചയ്ക്കകം ഏകദേശം മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. വുഡ്ബറി പൊലീസ് കെ9 ഫണ്ട് എന്ന നൊണ്‍ പ്രോഫിറ്റ് സംഘടനയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചത്. മൂന്ന് ദശലക്ഷത്തിലധികം പേര്‍ കണ്ടതിന് പുറമെ 70,000ത്തോളം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com