ഈ ഷൂവിന്റെ വില കേട്ടാല്‍ ഞെട്ടും!, സ്വര്‍ണ്ണവും പട്ടും കൊണ്ടുള്ള ഷൂവില്‍ വജ്രക്കല്ലുകളും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2018 06:03 PM  |  

Last Updated: 28th September 2018 06:03 PM  |   A+A-   |  

SHOE

സ്ത്രം മുതല്‍ ചെരുപ്പുവരെ എല്ലാത്തിനും ബ്രാന്‍ഡ് നോക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വിലയല്ല വാങ്ങുന്ന സാധനത്തിന്റെ ഗുണനിലവാരമാണ് മുഖ്യം എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. എത്രയൊക്കെ വലിയ ബ്രാന്‍ഡാണെങ്കിലും എത്രമാത്രം സവിശേഷതകളുള്ളതാണെങ്കിലും ഒരു ചെരുപ്പ് സ്വന്തമാക്കാന്‍ നിങ്ങള്‍ എത്ര പണം ചിലവാക്കും? 

നിലവില്‍ വിപണിയില്‍ ലഭ്യമാകുന്ന ചെരുപ്പുകളുടെ വില കണക്കാക്കി ഒരു തുക പറഞ്ഞാന്‍ ഈ ചോദ്യത്തിനുമുന്നില്‍ പരാജയപ്പെടും. കാരണം ഒരു ചെരുപ്പിന് ഒരിക്കലും സങ്കല്‍പിക്കാത്തത്ര വിലയിലേക്ക് കാര്യങ്ങള്‍ എത്തി. 1.7കോടി ഡോളര്‍ വിലയുള്ള ഷൂ ആണ് ഏറ്റവും ഒടുവില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

സ്വര്‍ണ്ണവും പട്ടും കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഷൂവില്‍ വജ്ര കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. യുഎഇ ആസ്ഥാനമായുള്ള ജാഡ ദുബായ് എന്ന ബ്രാന്‍ഡാണ് ചെരുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. യുഎഇയിലുള്ള പാഷണ്‍ ജ്വല്ലേഴ്‌സുമായി സഹകരിച്ചാണ് ചെരുപ്പിന്റെ നിര്‍മ്മാണം. 

ദുബായ് കോടിപതികളും ലക്ഷാധിപതികളും നിറയുന്ന സ്ഥലമാണെന്നും അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു ചെരുപ്പ് അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് ദുബായെന്നും പാഷണ്‍ ജ്വല്ലറിയുടെ ഉടമ ഹേമന്ദ് പറഞ്ഞു. ഉപഭേക്താക്കള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വേണ്ട അളവില്‍ ഷൂ നിര്‍മിച്ച് നല്‍കുമെന്നും മുഴുവന്‍ തുകയും അടച്ചുകഴിഞ്ഞാല്‍ മാത്രമേ ഓര്‍ഡര്‍ പരിഗണിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 

1.5കോടി ഡോളര്‍ വിലയുണ്ടായിരുന്ന യുകെ ബ്രാന്‍ഡ് ഡെബ്ബി വിന്‍ഗാം പുറത്തിറക്കിയ ഷൂ ആയിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും വിലയേറിയ ഷൂ.