തിരമാല കണക്കെ ഒഴുകിക്കിടക്കുന്ന മുടി വേണ്ട; ഹോളിവുഡ് താരങ്ങള്‍ മുതല്‍ നസ്രിയ വരെ പരീക്ഷിച്ച ഗ്ലാസ് ഹെയറാണ് പുതിയ ട്രെന്‍ഡ് 

തോളറ്റംവരെ നീണ്ടുകിടക്കുന്ന മുടിയാണ് ഈ ലുക്കിന്റെ പ്രത്യേകത. ഒരു ഗ്ലാസ് ഷിറ്റുപോലെ തോന്നിക്കുന്നതിനാലാണ് ഗ്ലാസ് ഹെയര്‍ എന്ന് പേരു വന്നത്
തിരമാല കണക്കെ ഒഴുകിക്കിടക്കുന്ന മുടി വേണ്ട; ഹോളിവുഡ് താരങ്ങള്‍ മുതല്‍ നസ്രിയ വരെ പരീക്ഷിച്ച ഗ്ലാസ് ഹെയറാണ് പുതിയ ട്രെന്‍ഡ് 

സെലിബ്രിറ്റികള്‍ മുതല്‍ സ്‌കൂള്‍ കുട്ടികള്‍ വരെ ഇഷ്ടപ്പെട്ടിരുന്ന ഹെയര്‍ സ്റ്റൈലാണ് ബീച്ച് വേവ്‌സ്. എന്നാല്‍ തിരമാല പോലെ ഒഴുകികിടക്കുന്ന ആ പഴയ ലുക്കിനോട് ഗുഡ്‌ബൈ പറയുകയാണ് ഫാഷന്‍ ലോകം. ഗ്ലാസ് ഹെയറാണ് ഫാഷണ്‍ രംഗത്തെ പുതിയ ട്രെന്‍ഡ്. 

അമേരിക്കന്‍ ടെലിവിഷന്‍ താരം കിം കർദാഷ്യൻ ആണ് സെലിബ്രിറ്റികള്‍ക്കിടയില്‍ ഇപ്പോള്‍ ഹിറ്റായിരിക്കുന്ന ഗ്ലാസ് ഹെയര്‍ സ്‌റ്റൈലിന് തുടക്കംകുറിച്ചത്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റെലിസ്റ്റ് ക്രിസ് ആപ്പിൾടൺ ആണ് താരത്തിന് പുതിയ ലുക്ക് സമ്മാനിച്ചത്.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ ലുക്ക് കിം അവതരിപ്പിക്കുകയും ചെയ്തു. പിന്നാലെ ഹോളിവുഡിലും ബോളിവുഡിലുമടക്കം നിരവധി താരങ്ങള്‍ ഗ്ലാസ് ഹെയര്‍ സ്വന്തമാക്കി. മലയാളത്തിന്റെ പ്രിയതാരം നസ്രിയയും ഗ്ലാസ് ഹെയര്‍ പരീക്ഷിച്ചുകണ്ടു. 

തോളറ്റംവരെ നീണ്ടുകിടക്കുന്ന മുടിയാണ് ഈ ലുക്കിന്റെ പ്രത്യേകത. ഒട്ടും ഭാരം തോന്നിക്കാതെ വളരെ സ്മൂത്തായാണ് മുടി കാണപ്പെടുക. ഒരു ഗ്ലാസ് ഷിറ്റുപോലെ തോന്നിക്കുന്നതിനാലാണ് ഗ്ലാസ് ഹെയര്‍ എന്ന് പേരു വന്നത്. താടിയുടെ തൊട്ടുതാഴെയായി മുടി വെട്ടിനിര്‍ത്തുകയാണ്. മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കാനായി ചിലര്‍ അടിഭാഗം കുറച്ച് ചരിച്ച് വെട്ടാറുണ്ട്. 

അറുപതുകളിലാണ് ഗ്ലാസ് ഹെയര്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇടയ്ക്ക് 90കളിലും ഈ ഹെയര്‍സ്റ്റൈല്‍ തരങ്കമായിരുന്നു. പിന്നീട് ഇപ്പോഴാണ് ലുക്ക് വീണ്ടും ശ്രദ്ധനേടുന്നത്. എന്തൊക്കെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു ഈ ഷൊര്‍ട്ട് ഹെയര്‍സ്‌റ്റൈല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com