മകനോടൊപ്പം ഫുട്‌ബോള്‍ കളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം: ആറ് മിനിറ്റിന് ശേഷം 45കാരന്‍ വീണ്ടും ജീവിതത്തിലേക്ക്

ഫിറ്റ്‌നസിന് അമിതപ്രാധാന്യം നല്‍കുന്ന ആരോഗ്യവാനായ ഈ പിതാവ് ഹൃദയം നിലച്ച് വീണത് മകനൊപ്പം ഫുട്‌ബോള്‍ കളിക്കുമ്പോഴാണ്.
മകനോടൊപ്പം ഫുട്‌ബോള്‍ കളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം: ആറ് മിനിറ്റിന് ശേഷം 45കാരന്‍ വീണ്ടും ജീവിതത്തിലേക്ക്

ചെറുപ്പക്കാരെയും മധ്യവയസ്‌കരെയും ഇന്ന് ഒരുപോലെ ഇല്ലാതാക്കുന്ന രോഗാവസ്ഥയാണ് ഹൃദയാഘാതം. ഇതിനെ പലരും അതിജീവിക്കുമെങ്കിലും മരണത്തിന് കീഴടങ്ങേണ്ടി വരാറുണ്ട് പലര്‍ക്കും. ഇപ്പോള്‍ ആന്‍ഡ്രൂ ബാര്‍നെറ്റ് എന്ന 45 കാരനു ഹൃദയാഘാതമുണ്ടായതാണ് ചര്‍ച്ചയാകുന്നു. 

ഫിറ്റ്‌നസിന് അമിതപ്രാധാന്യം നല്‍കുന്ന ആരോഗ്യവാനായ ഈ പിതാവ് ഹൃദയം നിലച്ച് വീണത് മകനൊപ്പം ഫുട്‌ബോള്‍ കളിക്കുമ്പോഴാണ്. യാതൊരു മുന്നറിയിപ്പുകളുമില്ലാതെ പതുങ്ങി വന്ന ഹാര്‍ട്ട് അറ്റാക്ക് മരണത്തിന്റെ വക്കോളം എത്തിച്ചിരുന്നു. മകനൊപ്പം കാര്‍ഡിഫിലെ ഈസ്‌റ്റേണ്‍ ലെഷര്‍ സെന്ററില്‍ കളിക്കുമ്പോഴായിരുന്നു അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഓടികൊണ്ടിരിക്കുന്ന ഒരു കാര്‍ പെട്ടെന്ന് ഓഫായി പോകുന്ന പോലെയാണ് തനിക്ക് തോന്നിയതെന്നാണ് ആന്‍ഡ്രൂ ഇതിനെ കുറിച്ചു പറയുന്നത്. 

ലെഷര്‍ സെന്ററില്‍ ഉണ്ടായിരുന്ന ഡിഫൈബ്രിലേറ്റര്‍ ആണ് ആന്‍ഡ്രൂവിന്റെ ജീവന്‍ രക്ഷിച്ചത്. ആന്‍ഡ്രു തളര്‍ന്നു വീഴുന്നത് കണ്ട സ്വിമ്മിങ് ഇന്‍സ്ട്രക്ടര്‍ ഉടന്‍ ഡിഫൈബ്രിലേറ്റര്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഇലക്ട്രിക് കറന്റ് നല്‍കുകയായിരുന്നു. പക്ഷേ ആന്‍ഡ്രൂ മരിച്ചു കഴിഞ്ഞു എന്നായിരുന്നു എല്ലാവരും കരുതിയത്. ഡിഫൈബ്രിലേറ്റര്‍ നല്‍കി ഉടനടി ആശുപത്രിയിലേക്ക് എത്തിച്ചതനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

സെന്ററിലെ സ്റ്റാഫുകളുടെ അവസരോചിതഇടപെടലാണ് ഹൃദയം നിലച്ച് പോയ ആന്‍ഡ്രുവിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചത്. ഹൃദയാഘാതം ഉണ്ടായ ആദ്യ ആറുമിനിറ്റ് നേരം ആന്‍ഡ്രൂ വൈദ്യശാസ്ത്രപ്രകാരം മരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് മടങ്ങി വന്നു. ആശുപത്രിയില്‍ എത്തിയ ആദ്യത്തെ ആറുദിവസങ്ങള്‍ അദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നില്ല. അതിന് ശേഷമാണ് സാധാരണ അവസ്ഥയിലേക്ക് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com