കൂറ്റന്‍ നീന്തല്‍ക്കുളത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് ചുംബനം; ചിത്രം വൈറല്‍; രൂക്ഷ വിമര്‍ശനം

അപകടകരം മാത്രമല്ല മണ്ടത്തരമാണ് ഈ ചെയ്യുന്നത് എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്
കൂറ്റന്‍ നീന്തല്‍ക്കുളത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് ചുംബനം; ചിത്രം വൈറല്‍; രൂക്ഷ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ലൈക്ക് കിട്ടാന്‍ എന്ത് സാഹസത്തിനും തയാറാവുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ചില സാഹസങ്ങള്‍ കാണുമ്പോള്‍ ഇത് കുറച്ചു കൂടിപ്പോയില്ലേ എന്ന് തോന്നും. സ്വന്തം ജീവന് പോലും വിലകല്‍പ്പിക്കാതെയായിരിക്കും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കഷ്ടപ്പെടുന്നത്. വ്യത്യസ്തമായ ഫോട്ടോകള്‍ കൊണ്ട് പ്രശസ്തരായ ഇന്‍സ്റ്റഗ്രാം ജോഡികളാണ് ഇപ്പോള്‍ ഒരു ചുംബന ഫോട്ടോയുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്നത്. 

ഇന്‍ഫിനിറ്റി പൂളില്‍ നിന്നുള്ളതാണ് ചിത്രം. കൂറ്റന്‍ പൂളില്‍ തൂങ്ങിക്കിടന്ന് പൂളില്‍ നില്‍ക്കുന്ന കാമുകനെ ചുംബിക്കുന്നതാണ് യുവതിയെയാണ് ചിത്രങ്ങള്‍ കാണുന്നത്. കാമുകന്റെ കൈകളില്‍ തൂങ്ങിയാണ് യുവതിയുടെ നില്‍പ്പ്. അപകടകരമായ പോസിങ്ങിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അപകടകരം മാത്രമല്ല മണ്ടത്തരമാണ് ഈ ചെയ്യുന്നത് എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ് സാഹസിക ചുംബന ചിത്രം. 

കെല്ലി കാസ്റ്റിലെ, കോഡി വര്‍ക്മാന്‍ എന്നിവരെയാണ് ചിത്രത്തില്‍ കാണുന്നത്. ഉബുഡ് ജംഗിള്‍ റിസോര്‍ട്ടില്‍ നിന്നുള്ളതാണ് ചിത്രം. എന്നാല്‍ തങ്ങളെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ആവശ്യമായ എല്ലാ മുന്‍കരുതലും എടുത്താണ് തങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത് എന്നാണ് ഇരുവരുടേയും വാദം. തങ്ങള്‍ അപകടത്തിലായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ ഇവരെ അനുകരിച്ച് മറ്റാരെങ്കിലും അപകടത്തില്‍ പിണയാന്‍ സാധ്യതയുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഒരു മണ്ടന്‍  ചിത്രത്തിനായി ജീവിതം അപകടത്തിലാക്കുന്നത് മണ്ടത്തരമാണെന്നും ഒരാള്‍ പറയുന്നത്. എന്നാല്‍ ഈ നീന്തല്‍കുളത്തിന് താഴെയായി മറ്റൊരു നീന്തല്‍ കുളം കൂടിയുണ്ട്. എന്നാല്‍ അത് മുറിച്ചു കളഞ്ഞാണ് ഇവര്‍ ഫോട്ടോ നാടകീയമാക്കിയതെന്നും വിമര്‍ശനമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com