പകലും രാത്രി പോലെ, രാജ്യത്തെ ആദ്യ നിശാമൃഗശാല വമ്പന്‍ ഹിറ്റ്; കോടികള്‍ വരുമാനം  

വാര്‍ഷിക വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ മൃഗശാല. പ്രതിവര്‍ഷം മൂന്ന് കോടിയിലധികം രൂപയാണ് ഇവരുടെ വരുമാനം
പകലും രാത്രി പോലെ, രാജ്യത്തെ ആദ്യ നിശാമൃഗശാല വമ്പന്‍ ഹിറ്റ്; കോടികള്‍ വരുമാനം  

കല്‍ സമയത്തും നട്ടപാതിരയാണെന്ന പ്രതീതിയാണ് അഹമദാബാദിലെ കങ്കാരിയിലുള്ള നിശാമൃഗശാലയില്‍ എത്തിയാല്‍ ലഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ നിശാമൃഗശാലയായ ഇവിടെ ദിവസവും നിരവധി ആളുകളാണ് സന്ദര്‍ശനത്തിനെത്തുന്നത്. ഇപ്പോഴിതാ വാര്‍ഷിക വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ മൃഗശാല. പ്രതിവര്‍ഷം മൂന്ന് കോടിയിലധികം രൂപയാണ് ഇവരുടെ വരുമാനം.

രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന മൃഗശാലയുടെ നിര്‍മ്മാണത്തിന് 17കോടി രൂപയാണ് ചിലവായത്. പ്രതിവര്‍ഷം 3.6കോടിയോളം രൂപയാണ് നിലവില്‍ വാര്‍ഷിക വരുമാനമായി തിരികെ ലഭിക്കുന്നതെന്ന് മൃഗശാലയുടെ ഡയറക്ടര്‍ ആര്‍കെ സാഹു പറയുന്നു. 

2017ല്‍ രാത്രി മൃഗങ്ങളെ പാര്‍പ്പിക്കാനായാണ് മൃഗശാല തുടങ്ങിയത്. ഹെഡ്ജ്‌ഹോഗ് (മുള്ളന്‍പന്നി), ജംഗിള്‍ ക്യാറ്റ് (കാട്ടുപൂച്ച ഇനത്തില്‍പെട്ട വള്ളിപ്പുലി), വരയന്‍ ഹൈന (കഴുതപ്പുലി) തുടങ്ങിയ മൃഗങ്ങളാണ് ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്നത്.

രാത്രിയുടെ പ്രതീതി ലഭിക്കാനായി പ്രത്യേക ലൈറ്റിംഗ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. ഒരു കാടിന് സമാനമായ ലുക്ക് ലഭിക്കുന്ന തരത്തിലാണ് മൃഗശാല ഒരുക്കിയിട്ടുള്ളത്. ഇതുവരെ ഇവിടെ സന്ദര്‍ശിച്ചുപോയവര്‍ മികച്ച അഭിപ്രായമാണ് പറയുന്നതെന്നും സാഹു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com