ജീവന്റെ ആദ്യ തുടിപ്പ് ഒരു തടാകത്തില്‍ ! കണ്ടെത്തലുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞനും സംഘവും 

ജീവന്റെ പിറവിക്ക് മികച്ച രീതിയില്‍ നൈട്രജന്റെ സാന്നിധ്യം അനിവാര്യമാണെങ്കില്‍ ആ പ്രക്രിയ ആദ്യം നടന്നിട്ടുണ്ടാവുക തടാകങ്ങള്‍ പോലെ ചെറിയ ജലാശയങ്ങളില്‍ ആയിരിക്കുമെന്നാണ് ശാസ്ത്ര സംഘം
ജീവന്റെ ആദ്യ തുടിപ്പ് ഒരു തടാകത്തില്‍ ! കണ്ടെത്തലുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞനും സംഘവും 

 ബോസ്റ്റണ്‍: ഭൂമിയില്‍ ആദ്യ ജീവന്‍ പിറവിയെടുത്തത് ഒരു കുഞ്ഞന്‍ തടാകത്തിലായിരിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ സുപ്രധാന കണ്ടുപിടിത്തം. ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സുകൃത് രഞ്ജന്‍ ഉള്‍പ്പടെയുള്ള മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷക സംഘമാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജീവന്റെ പിറവിക്ക് മികച്ച രീതിയില്‍ നൈട്രജന്റെ സാന്നിധ്യം അനിവാര്യമാണെങ്കില്‍ ആ പ്രക്രിയ ആദ്യം നടന്നിട്ടുണ്ടാവുക തടാകങ്ങള്‍ പോലെ ചെറിയ ജലാശയങ്ങളില്‍ ആയിരിക്കുമെന്നാണ് ശാസ്ത്ര സംഘം പറയുന്നത്.

 സമുദ്രത്തിന്റെ വലിയ വിസ്തൃതിയില്‍ ഉള്ളതിനെക്കാള്‍, അധികം ആഴമില്ലാത്ത ജലാശയങ്ങളിലാണ് നൈട്രജന്റെ സാന്നിധ്യം കൂടുതലായും കണ്ടുവരുന്നത്. മിന്നല്‍ ഉണ്ടാകുമ്പോള്‍ അന്തരീക്ഷത്തില്‍ നൈട്രജന്‍ ഓക്‌സൈഡുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇവ മഴയായി പെയ്ത് ജലാശയങ്ങളിലേക്ക് ഒഴുകിയെത്താറുണ്ട്. ഇങ്ങനെയാവാം തടാകം ജീവോത്പത്തിയുടെ കേന്ദ്രമായതെന്നാണ് വിശദീകരണം. സമുദ്രമാണ് ജീവന്റെ ഉറവിടമെന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങളില്‍ നിന്ന് അനുമാനിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com