കരളിന്റെ പാതിയിലധികവും അച്ഛന് നല്‍കിയ 19കാരി: പ്രശംസിച്ച് സോഷ്യല്‍മീഡിയ

കരള്‍മാററ ശസ്ത്രക്രിയ മാത്രമാണ് ഒറ്റ പോംവഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ തന്നെ രാഖി സ്വന്തം കരള്‍ അച്ഛന് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
കരളിന്റെ പാതിയിലധികവും അച്ഛന് നല്‍കിയ 19കാരി: പ്രശംസിച്ച് സോഷ്യല്‍മീഡിയ

ന്റെ അച്ഛന്റെ ജീവന്‍ നിലനിര്‍ത്താന്‍ കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ സാധിക്കൂ എന്നറിഞ്ഞപ്പോള്‍ ഈ പത്തൊന്‍പതുകാരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ കരളിന്റെ 65 ശതമാനവും അച്ഛന് പകുത്തുനല്‍കാന്‍ ഈ പെണ്‍കുട്ടി നിറഞ്ഞ മനസോടെ മുന്നോട്ടുവരികയായിരുന്നു.

പെണ്‍ഭ്രൂണഹത്യകള്‍ ഒട്ടും പഞ്ഞമില്ലാത്ത ഒരു രാജ്യത്ത് നിന്ന് തന്നെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷത്തോടെയാണ് ആളുകള്‍ പ്രതികരിക്കുന്നത്. ദേഹത്തുണ്ടാകുന്ന മുറിപ്പാടുകളോ, ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടാകുന്ന വേദനയോ ഒന്നും തന്നെ രാഖി എന്ന ഈ പെണ്‍കുട്ടിയെ പിന്തിരിപ്പിച്ചില്ല.  

ഗുരുതരമായ കരള്‍ രോഗമായിരുന്നു രാഖിയുടെ അച്ഛന്. ഫലപ്രദമായ ചികിത്സ നല്‍കാന്‍ കൊല്‍ക്കത്തയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് സാധിക്കാത വന്നപ്പോഴാണ് രാഖിയും സഹോദരിയും കൂടി അച്ഛനെ ഹൈദരാബാദിലുളള ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ഡ്രോളജിയില്‍ എത്തിക്കുന്നത്.

കരള്‍മാററ ശസ്ത്രക്രിയ മാത്രമാണ് ഒറ്റ പോംവഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ തന്നെ രാഖി സ്വന്തം കരള്‍ അച്ഛന് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് രാഖിയെ ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തിയപ്പോഴും അവളുടെ നിലപാടില്‍ മാറ്റമൊന്നുമുണ്ടായില്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന് കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായ രാഖിയെ അഭിനന്ദിക്കുകയാണ് ആളുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com