ഞങ്ങള്‍ക്ക് ജനിച്ചത് ആണ്‍കുഞ്ഞ്, പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറാകാതെ മാതാപിതാക്കള്‍; സത്യം തെളിയിച്ച് ഡിഎന്‍എ ടെസ്റ്റ് 

ഞങ്ങള്‍ക്ക് ജനിച്ചത് ആണ്‍കുഞ്ഞ്, പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറാകാതെ മാതാപിതാക്കള്‍; സത്യം തെളിയിച്ച് ഡിഎന്‍എ ടെസ്റ്റ് 

ഉത്തരാഖണ്ഡില്‍ തങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടിയല്ല എന്ന മാതാപിതാക്കളുടെ വാദം പൊളിച്ചു ഡിഎന്‍എ ടെസ്റ്റ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടിയല്ല എന്ന മാതാപിതാക്കളുടെ വാദം പൊളിച്ചു ഡിഎന്‍എ ടെസ്റ്റ്. മാതാപിതാക്കള്‍ക്ക് ജനിച്ചത് ആണ്‍കുട്ടിയല്ല, പെണ്‍കുട്ടിയാണെന്ന് ഡിഎന്‍എ ടെസ്റ്റ് ഫലം വ്യക്തമാക്കുന്നു. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്.

ഒരു മാസം മുന്‍പ് ഡെറാഡൂണിലെ സര്‍ക്കാര്‍ ആശുപത്രിയായ ഡ്യൂണില്‍ വച്ചാണ് ആരതി ഷായ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍ താങ്കള്‍ക്ക് ജനിച്ചത് ഒരു ആണ്‍കുട്ടിയാണെന്നും ആശുപത്രിയില്‍ വച്ച് കുഞ്ഞിനെ മാറ്റിയതായും മാതാപിതാക്കള്‍ ആരോപിച്ചതോടെയാണ് സംഭവം ജനശ്രദ്ധ നേടിയത്. ആ ദിവസം തന്നെ ആശുപത്രിയില്‍ ഒരു ആണ്‍കുഞ്ഞും ജനിച്ചതാണ് മാതാപിതാക്കള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചത്.ഇതിനിടെ പെണ്‍കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ അമ്മ ആരതി ഷാ വിസമ്മതിച്ചു. തുടര്‍ന്ന് വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ നേഗി ഇടപെടുകയായിരുന്നു. 

മാര്‍ച്ച് അഞ്ചിനാണ് ആരതി ഷായ്ക്ക് കുട്ടി ജനിച്ചത്. തനിക്ക് ജനിച്ചത് ആണ്‍കുട്ടിയാണ് എന്ന കാര്യത്തില്‍ ആരതി ഷാ ഉറച്ചുനിന്നു. ആശുപത്രിയില്‍ വച്ച് കുഞ്ഞിനെ മാറ്റിയതായും ഇവര്‍ ആരോപിച്ചു. കുഞ്ഞ് ജനിച്ചുളള ആദ്യദിവസങ്ങളില്‍ മുലപ്പാല്‍ നല്‍കാന്‍ പോലും അമ്മ തയ്യാറായില്ല. ഇതിനിടെ ആണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരതി ഷായുടെ അവകാശവാദം തളളിയും രംഗത്തുവന്നു. കുഞ്ഞിനെ ചൊല്ലിയുളള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നീങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com