ഫോട്ടോ ഷൂട്ടിനിടെ വള്ളം 'മറിച്ചു'; വെള്ളത്തിലായി ചെക്കനും പെണ്ണും, വിഡിയോ വൈറല്‍

 മഴ പെയ്യുന്നതിനിടെ വാഴയില കുടയാക്കി ഇരുവരും വള്ളത്തില്‍ യാത്ര ചെയ്യുന്ന ദൃശ്യമാണ് ഷൂട്ട് ചെയ്തത്.
ഫോട്ടോ ഷൂട്ടിനിടെ വള്ളം 'മറിച്ചു'; വെള്ളത്തിലായി ചെക്കനും പെണ്ണും, വിഡിയോ വൈറല്‍


 
ല്യാണം മാത്രമല്ല, അതിന് മുമ്പുള്ള ഫോട്ടോ ഷൂട്ട് കൂടി എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചനയാണ് ചെറുപ്പക്കാര്‍ക്കിടയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്. വവ്വാലിനെ പോലെ തല കീഴായി തൂങ്ങിക്കിടന്ന് ചിത്രമെടുത്ത ഫോട്ടോഗ്രാഫറുടെ വാര്‍ത്തയും വിവാഹ ശേഷമുള്ള ആല്‍ബം ഷൂട്ടിനിടെ വള്ളം മറിഞ്ഞതും നേരത്തെ വാര്‍ത്തയായിരുന്നു. 

കഴിഞ്ഞ ദിവസം പമ്പയാറ്റില്‍ നടന്ന പ്രീ വെഡ്ഡിങ് ഷൂട്ടാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്ത മാസം വിവാഹിതരാവാന്‍ പോകുന്ന ടിജിനും ശില്‍പ്പയും നടത്തിയ പ്രീ വെഡ്ഡിങ് ഷൂട്ടാണ് ശരിക്കും ' വെള്ളത്തിലായത്'. 'വെഡ്പ്ലാനര്‍' എന്ന കമ്പനിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

 മഴ പെയ്യുന്നതിനിടെ വാഴയില കുടയാക്കി ഇരുവരും വള്ളത്തില്‍ യാത്ര ചെയ്യുന്ന ദൃശ്യമാണ് ഷൂട്ട് ചെയ്തത്. എന്നാല്‍ ഷൂട്ടിങിനിടെ വള്ളം മറിഞ്ഞ് ഇരുവരും വെള്ളത്തില്‍ വീഴുകയായിരുന്നു. അധികം ആഴമില്ലാത്ത സ്ഥലത്തായതിനെ തുടര്‍ന്ന് അപകടമൊന്നും സംഭവിച്ചില്ല. 

എന്നാല്‍ വള്ളം മറിച്ചതാണെന്ന് പിന്നീട് സ്റ്റുഡിയോക്കാര്‍ തന്നെ വെളിപ്പെടുത്തിയതോടെ പലരും മുഖം ചുളിച്ചു. മനഃപൂര്‍വം അപകടം സൃഷ്ടിക്കുന്ന ഇത്തരം പരിപാടികളില്‍ വലിയ രസം കണ്ടെത്താന്‍ കഴിയില്ലെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com