ലോകത്തെ 51 ശാസ്ത്ര പ്രതിഭകളുടെ പട്ടികയിലേക്ക് ഗഗന്‍ദീപ് കാങും ; ലണ്ടന്‍ റോയല്‍ സൊസൈറ്റിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞ

ലോകത്തെ ഏറ്റവും മികച്ച 51  ശാസ്ത്ര പ്രതിഭകളെയാണ് റോയല്‍ സൊസൈറ്റി എല്ലാ വര്‍ഷവും അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. 
ലോകത്തെ 51 ശാസ്ത്ര പ്രതിഭകളുടെ പട്ടികയിലേക്ക് ഗഗന്‍ദീപ് കാങും ; ലണ്ടന്‍ റോയല്‍ സൊസൈറ്റിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞ

ചെന്നൈ: ശാസ്ത്രലോകത്ത് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ഗഗന്‍ദീപ് കാങ് ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം നേടി. ഇതാദ്യമായാണ് ഒരിന്ത്യന്‍ ശാസ്ത്രജ്ഞ ഈ പദവി നേടുന്നത്. ലോകത്തെ ഏറ്റവും മികച്ച 51  ശാസ്ത്ര പ്രതിഭകളെയാണ് റോയല്‍ സൊസൈറ്റി എല്ലാ വര്‍ഷവും അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. 

വെല്ലൂരിലെ ക്രിസ്റ്റിയന്‍ മെഡിക്കല്‍ കോളെജില്‍ ഗാസ്‌ട്രോഇന്റെസ്‌റ്റൈനല്‍ സയന്‍സ് വിഭാഗം പ്രഫസറാണ് കാങ്. ക്ലിനിക്കല്‍ റിസര്‍ച്ച് രംഗത്താണ് കാങ് തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുള്ളത്. നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ നിന്ന് ജോലി ചെയ്ത തന്നെ തേടി അംഗീകാരമെത്തുമ്പോള്‍ ഇരട്ടി മധുരമാണെന്നും 'ദ പ്രിന്റി'ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.  നേട്ടം ഇന്ത്യയിലെ മറ്റ് ശാസ്ത്ര പ്രതിഭകള്‍ക്കും പ്രചോദനമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 കുട്ടികളിലെ റോട്ടാവൈറസ് ബാധയെ കുറിച്ചും അത് ശിശുമരണ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ശ്രദ്ധേയമായ കണ്ടു പിടിത്തം നടത്തിയ ശാസ്ത്രജ്ഞ കൂടിയാണ് കാങ്. ഇത് സംബന്ധിച്ച പഠനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കാങിനെ തേടിയെത്തിയിട്ടുണ്ട്. 

കാങിനെ കൂടാതെ ഇന്ത്യന്‍ വംശജരായ  അമേരിക്കന്‍ കനേഡിയന്‍ ഗണിത ശാസ്ത്രജ്ഞന്‍ മഞ്ജുള്‍ ഭാര്‍ഗവ, ഓസ്‌ട്രേലിയന്‍ ഗണിത ശാസ്ത്രജ്ഞനായ അക്ഷയ് വെങ്കടേഷ്, ബ്രിട്ടീഷ് മൈക്രോ ബയോളജിസ്റ്റായ ഗുര്‍ദയാല്‍ ബസ്ര എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

കാങിന് മുമ്പ് രണ്ട് ഇന്ത്യന്‍ വംശജരായ വനിതകള്‍ ഈ നേട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് മൈക്രോസ്‌കോപിസ്റ്റായ പ്രഭാ ഗായും(2016), അമേരിക്കന്‍ മൈക്രോബയോളജിസ്റ്റായ ലളിതാ രാമകൃഷ്ണനു(2018)മാണവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com