ഇരുട്ട് തടസമായില്ല; പസഫിക് സമുദ്രം താണ്ടി അന്ധനാവികന്‍

ഇരുട്ട് തടസമായില്ല; പസഫിക് സമുദ്രം താണ്ടി അന്ധനാവികന്‍

ഫെബ്രുവരി 24നാണ് മിത് സുഹിറോ തന്റെ യാത്ര ആരംഭിച്ചത്. ശനിയാഴ്ച രാവിലെ സാന്‍ഡിയാഗോയില്‍ എത്തി സുഹിറോ തന്റെ ദൗത്യം വിജയത്തിലെത്തിച്ചു

അപകടം പതിയിരിക്കുന്ന സമുദ്രം താണ്ടാന്‍ ഇരുട്ട് അവര്‍ക്ക് തടസമായില്ല. പസഫിക് സമുദ്രം താണ്ടി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് അന്ധ നാവീകന്‍. ജപ്പാന്‍കാരനായ സുഹിറോ ഇവാമോട്ടോയാണ് 14,000 കിലോമീറ്റര്‍ സഞ്ചരിച്ച് പസഫിക് സമുദ്രം താണ്ടിയെത്തിയത്. 

ഫെബ്രുവരി 24നാണ് മിത് സുഹിറോ തന്റെ യാത്ര ആരംഭിച്ചത്. ശനിയാഴ്ച രാവിലെ സാന്‍ഡിയാഗോയില്‍ എത്തി സുഹിറോ തന്റെ ദൗത്യം വിജയത്തിലെത്തിച്ചു. യാത്രയില്‍ സഹായിക്കുവാന്‍ അമേരിക്കന്‍ നാവികനായ ഡഗ് സ്മിത്തും സുഹിറോയ്ക്ക് ഒപ്പമുണ്ടായിരുന്നു. 

ഡ്രീം വേവര്‍ എന്ന ബോട്ടിലായിരുന്നു സുഹിറോയുടെ യാത്ര. 2013ലും സുഹിറോ പസഫിക് സമുദ്രം വലം വയ്ക്കാനുള്ള ലക്ഷ്യവുമായി ഇറങ്ങിയിരുന്നു. എന്നാലത്ത് സുഹിറോയുടെ 28 അടി വലിപ്പമുള്ള ബോട്ടില്‍ 50 അടി വലിപ്പത്തിലെ നീല തിമ്മീംഗലം വന്നടിക്കുകയായിരുന്നു. 

സമുദ്രത്തിലെ ചുഴലിക്കാറ്റിന് സമാനമായ കാലാവസ്ഥയില്‍ സുഹിറോയെ ജപ്പാന്‍ സൈന്യം രക്ഷപെടുത്തുകയായിരുന്നു. സുഹിറോയുടെ യാത്രയ്‌ക്കെതിരെ ജപ്പാനില്‍ പ്രതിഷേധം ഉയരുകയും ചെയ്തു. നികുതി ദായകരുടെ പണം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനെയാണ് ജപ്പാന്‍ മാധ്യമങ്ങള്‍ ചോദ്യം ചെയ്തത്. 

എങ്ങും നിര്‍ത്താതെ, പസഫിക് സമുദ്രം താണ്ടുന്ന ലോകത്തിലെ അന്ധനായ ആദ്യ വ്യക്തിയാണ് സുഹിറോ. സ്വപ്നത്തെ ഞാന്‍ എത്തിപ്പിടിച്ചു എന്നായിരുന്നു ദൗത്യം വിജയിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചത്. ഒരു ജീവിതമേയുള്ളു. അതിന് അര്‍ഥം നല്‍കണം, അന്ധനായി ഇരുന്നുകൊണ്ട് തന്നെയെന്നും സുഹിറോ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com