എടിഎമ്മിനുളളില്‍ നാലടി നീളമുളള മൂര്‍ഖന്‍, പരിഭ്രാന്തി; വീഡിയോ 

തമിഴ്‌നാട് കോയമ്പത്തൂരിലെ തണീര്‍പന്തല്‍ റോഡിലെ ഐഡിബിഐ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് പാമ്പ് കയറിയത്
എടിഎമ്മിനുളളില്‍ നാലടി നീളമുളള മൂര്‍ഖന്‍, പരിഭ്രാന്തി; വീഡിയോ 

കോയമ്പത്തൂര്‍: എടിഎമ്മില്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയപ്പോള്‍ ഉപഭോക്താക്കള്‍ ഞെട്ടി. അസല്‍ ഒരു മൂര്‍ഖന്‍ പാമ്പ്. വിവരമറിയിച്ചതിനെ തുടര്‍ന്ന് നീണ്ട പരിശ്രമത്തിന് ഒടുവില്‍ നാലടി നീളമുളള മൂര്‍ഖനെ പാമ്പുപിടിത്തക്കാരന്‍ പുറത്ത് എത്തിച്ചു. ഇപ്പോള്‍ ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

തമിഴ്‌നാട് കോയമ്പത്തൂരിലെ തണീര്‍പന്തല്‍ റോഡിലെ ഐഡിബിഐ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് പാമ്പ് കയറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉപഭോക്താക്കള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് വിവരമറിഞ്ഞ് എത്തിയ പാമ്പുപിടിത്തക്കാരന്‍ ദീര്‍ഘനേരത്തെ പരിശ്രമത്തിന് ഒടുവില്‍ ഇതിനെ പുറത്ത് എത്തിക്കുകയായിരുന്നു.  എടിഎമ്മില്‍ ഇലക്ട്രിക്കല്‍ ക്യാബിനില്‍ കയറി ഒളിച്ചിരുന്ന പാമ്പിനെ വിദഗ്ധമായി പുറത്തേയ്ക്ക് കൊണ്ടുവരുന്നത് ദൃശ്യങ്ങളില്‍ കാണാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com