'32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയും' ; ഹിമാലയത്തിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം

നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് കരസേന അവകാശപ്പെട്ടത്
'32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയും' ; ഹിമാലയത്തിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം

ന്യൂഡല്‍ഹി: അജ്ഞാത മഞ്ഞു മനുഷ്യൻ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം. നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് കരസേന അവകാശപ്പെട്ടത്. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചത്. 

ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പാടുകളാണ് മക്കാലു ബേസ് ക്യാംപിന് സമീപത്തുനിന്ന്  കരസേനാസംഘം കണ്ടെത്തിയത്. ഈ വർഷം ഏപ്രിൽ 9 നാണ് കാൽപ്പാടുകൾ കണ്ടെത്തുന്നത്. മുമ്പൊരിക്കൽ മക്കാലു ബാരൂൺ ദേശീയോദ്യാനത്തിന് സമീപവും മഞ്ഞുമനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നതായി സൈന്യം ട്വിറ്ററിൽ പറയുന്നു. മഞ്ഞില്‍ പതിഞ്ഞ ഒരു കാല്‍പാദത്തിന്റെ മാത്രം ചിത്രമാണ് കരസേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്.

നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്നു എന്ന് പറയപ്പെടുന്ന ജീവിയാണ് യതി. എന്നാല്‍ യതി ജീവിച്ചിരിക്കുന്നുവെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ൽ ക​യ്യി​ലൊ​രു കൂ​റ്റ​ൻ ക​ല്ലാ​യു​ധ​വു​മാ​യി ചു​റ്റി​ത്തി​രി​യു​ന്ന യ​തിയുടെ ദു​രൂ​ഹ ക​ഥ​ക​ൾ​ക്ക് നി​ര​വ​ധി വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. 

പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ലാ​ണ് യ​തി​യെ​ന്ന ഭീ​മ​ൻ മ​നു​ഷ്യ​നെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ പു​റം​ലോ​കം ചർച്ച ചെയ്തുതുടങ്ങുന്നത്. ആ​ദ്യ​മാ​യി എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ടെ​ൻ​സിം​ഗ് നോ​ർ​ഗെ വ​രെ ത​ന്‍റെ പൂ​ർ​വി​ക​ർ യ​തി​യെ നേ​രി​ട്ടു ക​ണ്ടി​ട്ടു​ള്ളതായി പറഞ്ഞിട്ടുണ്ട്. എ​ന്നാ​ൽ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​ര്യ​വേ​ഷ​ണ​ങ്ങ​ളി​ലൊ​ന്നും യ​തി​യു​ടെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​യിട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com