ബുര്‍കിനിയും ഹിജാബും ധരിച്ചെത്തിയ ആദ്യ മോഡല്‍: അമേരിക്കന്‍ സ്‌പോര്‍ട്‌സ് മാഗസിന്‍ കവര്‍ ചര്‍ച്ചയാകുന്നു

സൊമാലിയന്‍ വംശജയായ ഹലീമ കെനിയയിലെ കാകുമ അഭയാര്‍ത്ഥി ക്യാമ്പിലാണ് ജനിച്ചത്.
ബുര്‍കിനിയും ഹിജാബും ധരിച്ചെത്തിയ ആദ്യ മോഡല്‍: അമേരിക്കന്‍ സ്‌പോര്‍ട്‌സ് മാഗസിന്‍ കവര്‍ ചര്‍ച്ചയാകുന്നു

റെ പ്രത്യേകതയോടെയാണ് അമേരിക്കന്‍ സ്‌പോര്‍ട്‌സ് മാഗസിന്‍ ആയ സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്റര്‍ ഇത്തവണ പുറത്തിറങ്ങുക. ബികിനിക്ക് പകരം ഹിജാബും ബുര്‍കിനിയും ധരിച്ചാണ് കവര്‍ മോഡല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്ററിന്റെ മേയ് എട്ടിന് പുറത്തിറങ്ങുന്ന പതിപ്പിലാണ് ഹലീമ ഏദന്‍ മോഡല്‍ ബുര്‍കിനിയും ഹിജാബും ധരിച്ചെത്തുന്നത്. 

മാഗസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഹിജാബ് ധരിച്ച പെണ്‍കുട്ടി കവര്‍ ഗേള്‍ ആകുന്നത്. മോഡല്‍ ഹലീമ ഏദന്‍ അമേരിക്കക്കാരിയാണ്. ഈ കവര്‍ ഫോട്ടോ ഹലീമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീല ബുര്‍കിനിയും പച്ച ഹിജാബും ധരിച്ച് വെള്ളത്തില്‍ പാതി മുങ്ങിയതുപോലെ ഹലീമ കിടക്കുന്നതാണ് ചിത്രത്തില്‍. 

സൊമാലിയന്‍ വംശജയായ ഹലീമ കെനിയയിലെ കാകുമ അഭയാര്‍ത്ഥി ക്യാമ്പിലാണ് ജനിച്ചത്. പിന്നീട് ഏഴാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. 21 വയസാണ് ഹലീമയ്ക്ക്. മോഡലിങ്ങ് ചെയ്യാന്‍ തുടങ്ങിയതോടെ ഈ പെണ്‍കുട്ടി ശ്രദ്ധേയയാവുകയായിരുന്നു. 

2016 മിസ്സ് യുഎസ്എ മത്സരത്തില്‍ ഹിജാബ് ധരിച്ച് പങ്കെടുത്ത് വാര്‍ത്താ തലക്കെട്ടില്‍ ഹലീമ ഇടം നേടിയതാണ്. അന്ന് സ്വിം സ്യൂട്ട് റൗണ്ടില്‍ ബുര്‍കിനിയാണ് ധരിച്ചിരുന്നത്. ബികിനി ധരിക്കുന്ന ഒരു സ്ത്രീയെപ്പോലെ തന്നെയാണ് ബുര്‍കിനി ധരിക്കുന്ന സ്ത്രീയെന്നും ബുര്‍കിനി ധരിക്കുന്നവളെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നുമാണ് ഈ കവര്‍ ഫോട്ടോയിലൂടെ മാഗസിന്‍ മുന്നോട്ടുവെക്കുന്ന ആശയം. ഇതു രണ്ടും സ്ത്രീത്വത്തിന്റെ ആഘോഷമാണെന്നും ഹലീമ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com