107-ാം വയസ്സിലും നൃത്തവും ബിങ്കോ കളിയും; ദീര്‍ഘായുസ്സിന്റെ രഹസ്യം കല്ല്യാണം കഴിക്കാത്തതെന്ന് മുത്തശ്ശി 

1912ൽ ജനിച്ച ലൂയിസിന്റെ 107-ാം ജന്മദിനം നൂറിലധികം സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ചെത്തിയാണ് ആഘോഷമാക്കിയത്
107-ാം വയസ്സിലും നൃത്തവും ബിങ്കോ കളിയും; ദീര്‍ഘായുസ്സിന്റെ രഹസ്യം കല്ല്യാണം കഴിക്കാത്തതെന്ന് മുത്തശ്ശി 

ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് സ്വദേശിയായ ലൂയിസ് സിഗ്നോര്‍ പ്രായം നൂറ് കടന്നിട്ടും ചുറുച്ചുറക്കോടെയാണ് ഓരോ ദിവസത്തെയും സ്വാ​ഗതം ചെയ്യുന്നത്. 1912ൽ ജനിച്ച ലൂയിസിന്റെ 107-ാം ജന്മദിനം നൂറിലധികം സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ചെത്തിയാണ് ആഘോഷമാക്കിയത്. പിറന്നാൾ ആഘോഷങ്ങൾക്കിടെ നൽകിയ അഭിമുഖത്തിലാണ് മുത്തശ്ശി തന്റെ ആയുസ്സിന്റേയും, സന്തോഷത്തിന്റേയും രഹസ്യം വെളിപ്പെടുത്തിയത്. 

നൃത്തവും ബിങ്കോ കളിയും ഇറ്റാലിയന്‍ ഭക്ഷണവുമൊക്കെയാണ് ദീര്‍ഘായുസ്സിനുള്ള ലൂയിസിന്റെ പൊടിക്കൈകള്‍. 107-ാം വയസ്സിന് പിന്നിലെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ താന്‍ ഇതുവരെ വിവാഹം ചെയ്യാതിരുന്നതാകാം എന്നാണ് ലൂയിസിന്റെ മറുപടി. "എനിക്ക് വ്യായാമം ചെയ്യണം. ഇപ്പോഴും കുറച്ചൊക്കെ നൃത്തം ചെയ്യാറുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം ഞാന് ബിങ്കോയും കളിക്കും", അഭിമുഖത്തിൽ ലൂയിസ് പറയുന്നു.  

ഇറ്റാലിയന്‍ ഭക്ഷണം വളരെ നല്ലതാണെന്നും ചെറുപ്പം മുതല്‍ നല്ല ഭക്ഷണം കഴിച്ചാണ് താന്‍ വളര്‍ന്നതെന്നും ലൂയിസ് പറഞ്ഞു. സോഡ, കേക്ക് മുതലായവയൊന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

ലൂയിസിന്റെ കുടുംബത്തില്‍ പ്രായം 100 കടന്നവര്‍ വേറെയുമുണ്ട്. ലൂയിസിന്റെ സഹോദരിക്ക് ഇപ്പോള്‍ 102 വയസ്സാണ്. ഇവരുടെ അമ്മ 97-ാം വയസ്സിലാണ് മരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com