കുഞ്ഞ് ആറാം നിലയില്‍ നിന്ന് താഴോട്ട്; രക്ഷയായത് പുതപ്പ് (നടുക്കുന്ന വീഡിയോ)

ചൈനയിലെ ചോങ്ങ്ക്യൂങ്ങ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്
കുഞ്ഞ് ആറാം നിലയില്‍ നിന്ന് താഴോട്ട്; രക്ഷയായത് പുതപ്പ് (നടുക്കുന്ന വീഡിയോ)

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ചൈനയിലെ ചോങ്ങ്ക്യൂങ്ങ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

മൂന്ന് വയസുള്ള കുഞ്ഞാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണത്. പുതപ്പുകൊണ്ട്  പിടിച്ച് ഫ്‌ളാറ്റ് നിവാസികള്‍ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ബാല്‍ക്കണിയില്‍ നിന്ന കുഞ്ഞ് കാല്‍വഴുതി വീഴുകയായിരുന്നു. ഒരു പത്ത്‌സെക്കന്‍ഡോളം കുഞ്ഞ് ബാല്‍ക്കണിയുടെ പുറത്ത് തൂങ്ങി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കുഞ്ഞ് തുങ്ങിനില്‍ക്കുന്നത് കണ്ട് താഴെ നിന്നവര്‍ നിലവിളിച്ചു. സെക്യൂരിറ്റി ഉടന്‍ തന്നെ കുഞ്ഞിനെ പിടിക്കാനായി പുതപ്പ് കൊണ്ടുവന്നു. പുതപ്പിലേക്ക് തന്നെ കുഞ്ഞ് വീഴുമോ, സുരക്ഷിതമായി പിടിക്കാനാകുമോയെന്ന ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കുഞ്ഞിന്റെ പിടിവിട്ട് ആറാം നിലയില്‍ നിന്നും താഴെ പുതപ്പിലേക്ക് സുരക്ഷിതനായി അവന്‍ വന്നുവീണു. യാതൊരുവിധത്തിലുള്ള പരിക്കും കുഞ്ഞിന് സംഭവിച്ചിട്ടില്ല. എന്നാലും ഭയന്നുപോയ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ വൈറലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com