മുഷിഞ്ഞ വേഷം, പാറിയ തലമുടി കോതിയൊതുക്കി അവർ പാടി; ഈ ഗാനം നിങ്ങള്‍ കേള്‍ക്കാതെ പോവരുത്; വിഡിയോ

ചെറിയ ചിരിയോടെ അതിമനോഹരമായി പാടുന്ന ​ഇവരുടെ ഗാനം സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്
മുഷിഞ്ഞ വേഷം, പാറിയ തലമുടി കോതിയൊതുക്കി അവർ പാടി; ഈ ഗാനം നിങ്ങള്‍ കേള്‍ക്കാതെ പോവരുത്; വിഡിയോ

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു പാട്ടാണ്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇരുന്ന് മുഷിഞ്ഞ വേഷത്തിൽ പാടുന്ന ഒരു സ്ത്രീയുടെ വിഡിയോ. പാറിക്കിടക്കുന്ന മുടി ഇവർ ഇടയ്ക്ക് കൈകൊണ്ട് കോതി വെക്കുന്നുണ്ട്. ചെറിയ ചിരിയോടെ അതിമനോഹരമായി പാടുന്ന ​ഇവരുടെ ഗാനം സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. 

പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമിലിരുന്നാണ് ഇവർ പാട്ടുപാടുന്നത്. എന്നാൽ ശബ്ദമാധുര്യത്തോടെ  ശ്രുതിശുദ്ധമായി പാടുന്ന ഇവരെ തിരിച്ചറിയാനായിട്ടില്ല. ഷോറിൽ മുകേഷിനൊപ്പം  ലതാമങ്കേഷ്കർ പാടി ഹിറ്റാക്കിയ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ....' എന്ന ​ഗാനം അതേ ഭാവത്തോടെയാണ് അവർ ആലപിക്കുന്നത്. 

റെയിൽ വേ സ്റ്റേഷനിലിരുന്ന് പാടുന്നതിനാൽ ഇടയ്ക്ക് ട്രെയിൻ കടന്നു പോകുന്നതും വിഡിയോയിൽ കാണാം. പാടുന്നത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ട്രെയിനില്‍ പാട്ട് പാടി ഉപജീവനം കഴിക്കുന്ന ആളാകാം എന്നു മാത്രമാണ് കരുതുന്നത്. എന്തായാലും ഇവർ ആരാണെന്ന് അറിയാനുള്ള തിരച്ചിലിലാണ് സോഷ്യൽ മീഡിയ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com