വാഹനങ്ങള്‍ക്കിടയിലൂടെ പറന്നു വന്ന് റോഡില്‍ ലാന്‍ഡ് ചെയ്ത് വിമാനം, തള്ളിമാറ്റി; വൈറലായി വിഡിയോ

ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറു വിമാനമാണ് സാങ്കേതിക തകരാറു മൂലം റോഡില്‍ ലാന്‍ഡ് ചെയ്തത്
വാഹനങ്ങള്‍ക്കിടയിലൂടെ പറന്നു വന്ന് റോഡില്‍ ലാന്‍ഡ് ചെയ്ത് വിമാനം, തള്ളിമാറ്റി; വൈറലായി വിഡിയോ

ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ പറന്നുവന്ന് റോഡില്‍ ലാന്‍ഡ് ചെയ്യുന്ന ചെറു വിമാനം. വാഷിങ്ടണ്ണില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന്റെ വിഡിയോ ആണ് സോഷ്യല്‍ മിഡിയയില്‍ വൈറലാവുന്നത്. രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറു വിമാനമാണ് സാങ്കേതിക തകരാറു മൂലം റോഡില്‍ ലാന്‍ഡ് ചെയ്തത്. 

ഇന്ധന ടാങ്കിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് കെആര്‍2 വിമാനം അടിയന്തിരമായി റോഡില്‍ ഇറക്കേണ്ടി വന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. വാഹന യാത്രികരെ ഞെട്ടിച്ചുകൊണ്ടായിരുന്നു വിമാനത്തിന്റെ സ്‌പെഷ്യല്‍ എന്‍ട്രി. വളരെ കൃത്യമായി റോഡില്‍ ലാന്‍ഡ് ചെയ്ത വിമാനം ചെന്നു നിന്നത് റെഡ് സിഗ്നലിലാണ്. തുടര്‍ന്ന് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് പൈലറ്റിനോട് കാര്യങ്ങള്‍ അന്വേഷിക്കുന്നതും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിമാനത്തെ റോഡിന്റെ വശത്തേക്ക് തള്ളി നീക്കുന്നതും വിഡിയോയില്‍ കാണാം. 

എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ ചര്‍ച്ചയാവുകയാണ് വിഡിയോ. കൂടാതെ ആര്‍ക്കും അപകടമുണ്ടാക്കാതെ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്യിപ്പിച്ച പൈലറ്റിനെ പുകഴ്ത്താനും ചിലര്‍ മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com