ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത് ആനയ്ക്ക് പോകാന്‍: എന്നാല്‍ പിന്നീട് സംഭവിച്ചത്, വീഡിയോ

എന്നാല്‍ ലോക്കോപൈലറ്റുമാരെ ശരിയ്ക്കും അമ്പരിപ്പിക്കുന്ന രീതിയിലായിരുന്നു ആനയുടെ പ്രവൃത്തികള്‍.
ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത് ആനയ്ക്ക് പോകാന്‍: എന്നാല്‍ പിന്നീട് സംഭവിച്ചത്, വീഡിയോ

കാട്ടാനകള്‍ക്ക് പാളത്തില്‍ വെച്ച് ട്രെയിന്‍ തട്ടി അപകടമുണ്ടാകുന്നതും അവ ചെരിയുന്നതുമായ വാര്‍ത്തകള്‍ നമ്മള്‍ കേട്ടുണ്ട്. വനപ്രദേശത്ത് കൂടി പോകുന്ന റെയില്‍പാളങ്ങളില്‍ വെച്ചാണ് പൊതുവെ ഇങ്ങനെ സംഭവിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെയൊരു അപകടമുണ്ടാകേണ്ട എന്ന് കരുതി ട്രെയിന്‍ നിര്‍ത്തി പുലിവാല് പിടിച്ച രണ്ട് ലോക്കോപൈലറ്റുമാരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ആനയ്ക്ക് കടന്നുപോകാനാണ് ഇവര്‍ ഏതോ കാട്ടുപാതയില്‍ ട്രെയിന്‍ നിര്‍ത്തിയത്. എന്നാല്‍ ലോക്കോപൈലറ്റുമാരെ ശരിയ്ക്കും അമ്പരിപ്പിക്കുന്ന രീതിയിലായിരുന്നു ആനയുടെ പ്രവൃത്തികള്‍. ട്രെയിനിന് മുകളില്‍ തൊട്ട്‌നോക്കി കൂളായി നടക്കുകയും പാളത്തിന് കുറുകെ കയറി നില്‍ക്കുകയും ചെയ്യുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി. 

പാളത്തിന് സമീപം ആനയെ കണ്ടതോടെയാണ് ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയതോടെ ലോക്കോ ക്യാബിന് അടുത്തേക്ക് നടന്നെത്തിയ ആന ചെറിയ രീതിയില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയന്ന ലോക്കോ പൈലറ്റ് ട്രെയിന്‍ ഹോണ്‍ അടിച്ചു.

ഹോണ്‍ ശബ്ദം കേട്ട് ഭയന്നതോടെ ആന ക്യാബിന് അടുത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും പാളത്തില്‍  കയറി നിന്നു. വാതിലുകള്‍ അടയ്ക്കാനും ഹോണ്‍ അടിക്കാനും  പറയുന്ന ലോക്കോ പൈലറ്റുമാരുടെ ശബ്ദത്തോട് കൂടിയുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്നെടുത്ത ദൃശ്യങ്ങളാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com