ഇതാണ് കലര്‍പ്പില്ലാത്ത സഹജീവി സ്‌നേഹം! ; മഴയില്‍ വിറങ്ങലിച്ച കുഞ്ഞ്കുരങ്ങനെ മാറോട് ചേര്‍ത്ത് വിതുമ്പി രക്ഷാപ്രവര്‍ത്തകന്‍ (വീഡിയോ)

ഇദ്ദേഹം ആരാണ് എന്ന് അറിയില്ല . എങ്കിലും നമിക്കുന്നു
ഇതാണ് കലര്‍പ്പില്ലാത്ത സഹജീവി സ്‌നേഹം! ; മഴയില്‍ വിറങ്ങലിച്ച കുഞ്ഞ്കുരങ്ങനെ മാറോട് ചേര്‍ത്ത് വിതുമ്പി രക്ഷാപ്രവര്‍ത്തകന്‍ (വീഡിയോ)

കനത്ത മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് സംസ്ഥാനം. ആയിരങ്ങളാണ് ഉറ്റവരേയും ഉടയവരേയും കുറിച്ച് വിവരമൊന്നുമില്ലാതെ വേവലായി പൂണ്ട് കഴിയുന്നത്. ജീവനോടെ ഇവരെല്ലാം ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ഇവരെല്ലാം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും അടക്കം പ്രകൃതിക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 

രക്ഷാപ്രവര്‍ത്തനത്തിനിടെ സഹജീവി സ്‌നേഹത്തിന്റെ മാതൃകയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയ ഒരു കുരങ്ങന്‍ കുഞ്ഞിനെ ഒരാള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതാണ് വീഡിയോ. നനഞ്ഞ് വിറയ്ക്കുന്ന കുട്ടിക്കുരങ്ങന്‍ അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ന്നിരിക്കുകയാണ്. കുരങ്ങിന്റെ പുറത്ത് വാത്സല്യത്തോടെ തടവുന്ന അദ്ദേഹം ചെറുതായി വിതുമ്പുന്നതും വീഡിയോയില്‍ കാണാം. 

'ഇദ്ദേഹം ആരാണ് എന്ന് അറിയില്ല . എങ്കിലും നമിക്കുന്നു. ആ കണ്ണുനിറയുന്നതും, അതില്‍ കളവ് ഇല്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍  ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com