കഴിഞ്ഞവര്‍ഷം പ്രളയജലത്തില്‍ താഴ്ന്നു; ഇത്തവണ വെള്ളത്തിന് മുന്‍പേ ഉയര്‍ന്ന് ഗോപാലകൃഷ്ണന്റെ വീട്, അതിജീവനം

കെയര്‍ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്ന 2040 വീടുകളില്‍ 1800ഓളം വീടുകള്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം പ്രളയജലത്തില്‍ താഴ്ന്നു; ഇത്തവണ വെള്ളത്തിന് മുന്‍പേ ഉയര്‍ന്ന് ഗോപാലകൃഷ്ണന്റെ വീട്, അതിജീവനം

ആലപ്പുഴ: കഴിഞ്ഞ വര്‍ഷം പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ ഏറ്റവുമധികം കഷ്ടപ്പെട്ട ജില്ലകളിലൊന്നായിരുന്നു ആലപ്പുഴ. ഇവിടെ മിക്കവീടുകളും വെള്ളത്തിനിടിയിലായിരുന്നു. എന്നാല്‍ ഇത്തവണ വെള്ളം പൊങ്ങിയപ്പോള്‍ ചില വീടുകളെങ്കിലും അതിനെ അതിജീവിച്ചു. അതിലൊന്നാണ് ചെറുതന ചെറുവള്ളിത്തറയില്‍ ഗോപാലകൃഷ്ണന്റെ വീട്. 

കഴിഞ്ഞവര്‍ഷം പ്രളയജലം ഇരച്ചെത്തിയപ്പോള്‍ ഗോപാലകൃഷ്ണന് വീട് നഷ്ടമായിരുന്നു. നിര്‍മാണത്തിലെ പ്രത്യേകത കൊണ്ടാണ് ഗോപാലകൃഷ്ണന്റെ വീട് ഇത്തവണ വെള്ളപ്പൊക്കത്തെ തോല്‍പിച്ചത്. 

താഴ്ന്ന പ്രദേശങ്ങളില്‍ വീട് തറനിരപ്പില്‍നിന്ന് ഉയര്‍ത്തി നിര്‍മിക്കുന്ന രീതിയാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ വകുപ്പാണ് വീട് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. ഇനിയൊരു പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ളതാകണം കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ വീട് നിര്‍മ്മിക്കുന്നത്. 

കെയര്‍ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്ന 2040 വീടുകളില്‍ 1800ഓളം വീടുകള്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. കെയര്‍ ഹോം രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി 2000 ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുവാനുള്ള പദ്ധതിയും സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു വരികയാണ്.

ഇതേക്കുറിച്ച് ദുരന്തനിവാരണ അതോറിറ്റി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ചെറുതന ചെറുവള്ളിത്തറയിൽ ശ്രീ.ഗോപാലകൃഷ്ണന്റെ വീടാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് നഷ്ടമായ ഗോപാലകൃഷ്ണനും കുടുംബത്തിനും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമിച്ചു നൽകുകയായിരുന്നു. ഇനിയൊരു പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതാകണം കേരളത്തിന്റെ പുനർനിർമാണം എന്ന ബഹു: മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ ഉയർത്തി നിർമിക്കുന്നത്.

ഇപ്പോഴത്തെ മഴയിലും ഗോപാലകൃഷ്ണന്റെ വീടിനു സമീപം വെള്ളം കയറി. പക്ഷെ ഗോപാലകൃഷ്ണനും കുടുംബവും അവരുടെ സ്വന്തം വീട്ടിൽ സുരക്ഷിതരാണ്. ഇത് ഒരു ഗോപാലകൃഷ്ണന്റെ മാത്രം കഥയല്ല. പത്തനംതിട്ട- ആലപ്പുഴ ജില്ലകളിൽ നിരവധി വീടുകളാണ് ഇത്തരത്തിൽ പുനർനിർമിച്ചിരിക്കുന്നത്.

കെയർ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിർമിച്ചു നൽകുന്ന 2040 വീടുകളിൽ 1800ഓളം വീടുകൾ ഇതുവരെ നിർമാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കെയർ ഹോം രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായവർക്കായി 2000 ഫ്‌ളാറ്റുകൾ നിർമിച്ചു നൽകുവാനുള്ള പദ്ധതിയും സഹകരണ വകുപ്പ് ആവിഷ്കരിച്ചു വരികയാണ്.

കേരളത്തിന്റെ പുനർനിർമാണം വെറുതെയങ്ങ് നടത്തുകയല്ല കേരള സർക്കാർ. ഇനി ഒരു ദുരന്തത്തെ കൂടി നേരിടാൻ പ്രാപ്തമാക്കിക്കൊണ്ടാണ് കേരളത്തിന്റെ പുനർനിർമാണം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com