'ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം'; കലക്ടറുടെ കുറിപ്പ്

മഴയൊന്നു മാറി ഇവര്‍ സ്വന്തം വീടുകളില്‍ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു
'ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം'; കലക്ടറുടെ കുറിപ്പ്

ഹൃദയത്തില്‍ തട്ടുന്ന, കണ്ണ് നിറയ്ക്കുന്ന ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍...അതാണ് പ്രളയകാലം നമ്മെ പഠിപ്പിക്കുന്നത്. സഹജീവികളോടുള്ള സ്‌നേഹവും കരുതലുമൊന്നും അന്യം നിന്ന് പോയിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ചിലരുടെ അനുഭവങ്ങളിലൂടെ. എറണാകുളം കലക്ടര്‍ എസ് സുഹാസാണ് അതുപോലൊരു അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

കലക്ടറുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം .

ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളില്‍ ഒന്നായ ഏലൂരിലെ FACT
ടൗണ്ഷിപ് സ്‌കൂളില്‍ എത്തിയത് . വില്ലജ് ഓഫീസറുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ മികച്ച സേവനമാണ് ഇവിടെ നകുന്നതെന്നു മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങള്‍ക്കിടയിലും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദര്‍ശിക്കാമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെ ഓടി നടക്കാന്‍ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം . ഈ സ്‌നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കില്‍ മര്യാദ അല്ല എന്ന് തോന്നി.

മഴയൊന്നു മാറി ഇവര്‍ സ്വന്തം വീടുകളില്‍ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com