നിരനിരയായ് അവര്‍ 24 പേര്‍ ഓട്ടോയില്‍ നിന്നിറങ്ങി: വയറലായെങ്കിലും പിഴയടച്ച് ഡ്രൈവര്‍, വീഡിയോ 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
നിരനിരയായ് അവര്‍ 24 പേര്‍ ഓട്ടോയില്‍ നിന്നിറങ്ങി: വയറലായെങ്കിലും പിഴയടച്ച് ഡ്രൈവര്‍, വീഡിയോ 

നമ്മുടെ നാട്ടില്‍  മൂന്നില്‍ കൂടുതല്‍ പേര്‍ ഓട്ടോയില്‍ കയറണമെങ്കില്‍ ഡ്രൈവര്‍ കനിയണം. എന്നാലും പരമാവധി അഞ്ച് പേരെയൊക്കെ വലിയ ഓട്ടോയില്‍ കുത്തിനിറക്കുന്നത് കാണാം. മൂന്നില്‍ അധികം ആളെ കയറ്റിയാല്‍ പൊലീസിന്റെ പിടിയിലാകും, പിഴ വീഴും തുടങ്ങിയ കര്‍ശന നിയമങ്ങള്‍ തന്നെയാണ് ഇതിന് കാരണം.

എന്നാല്‍ തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലുമെല്ലാം ഷെയര്‍ വ്യവസ്ഥയില്‍ പത്തും പന്ത്രണ്ടും പേരൊക്കെ ഒരു ഓട്ടോയില്‍ യാത്ര ചെയ്യാറുണ്ട്. ഇത്തരം ഓട്ടോയുടെ സീറ്റ് പ്രത്യേകരീതിയിലായിരിക്കും ക്രമീകരിച്ചിട്ടുണ്ടാവുക. പക്ഷേ ഇത്തരം ഓട്ടോയ്ക്കും ഒരു പരിധിയൊക്കെയുണ്ട്. 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. തെലങ്കാനയിലെ ഭോംഗിറില്‍ നിന്നുള്ളതാണ് വീഡിയോ. 24 യാത്രക്കാരാണ് ഓട്ടോയിലുണ്ടായിരുന്നത്. വീഡിയോ വൈറലായെങ്കിലും ഓട്ടോ ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴയും കിട്ടി. 

ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കു വെച്ചത്. 'ഒരു ഓട്ടോറിക്ഷയ്ക്കുള്ളില്‍ എത്ര പേരെ കയറ്റാമെന്ന് ഊഹിക്കാമോ? സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 24 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അലെര്‍ട്ടിസന്‍  ഭോംഗിറില്‍ പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റിയാല്‍ പിഴ നല്‍കേണ്ടി വരും'- എന്ന അടിക്കുറിപ്പോടെയാണ് ആശിഷ് വീഡിയോ ഷെയര്‍ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com