'ഇവരൊക്കെയുള്ളപ്പോള്‍ നമ്മളെങ്ങനെ തോല്‍ക്കാനാണ്...';ഒരു കയ്യുടെ പകുതിയില്ല, എന്നാലും വെള്ളംകയറിയ വീടുകള്‍ വൃത്തിയാക്കി യുവാവ് (വീഡിയോ) 

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ തങ്ങളാല്‍ കഴിയുംവിധം നന്‍മ മനസ്സുള്ളവര്‍ സഹായിക്കുന്നുണ്ട്
'ഇവരൊക്കെയുള്ളപ്പോള്‍ നമ്മളെങ്ങനെ തോല്‍ക്കാനാണ്...';ഒരു കയ്യുടെ പകുതിയില്ല, എന്നാലും വെള്ളംകയറിയ വീടുകള്‍ വൃത്തിയാക്കി യുവാവ് (വീഡിയോ) 

ഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ തങ്ങളാല്‍ കഴിയുംവിധം നന്‍മ മനസ്സുള്ളവര്‍ സഹായിക്കുന്നുണ്ട്. കൊച്ചിയിലെ നൗഷാദും മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ച അനസും അങ്ങനെ വലിയൊരു നിരതന്നെയുണ്ട്.... അവരുടെ കൂട്ടത്തിലേക്ക് അഖില്‍ പന്തല്ലൂര്‍ എന്ന യുവാവും കടന്നുവരികയാണ്. 

വലതു കയ്യുടെ പകുതി മാത്രമേ അഖിലിനുള്ളു. എന്നിട്ടും മഴക്കെടുതിയില്‍ വെള്ളം കയറി നശിച്ച വീടുകള്‍ വൃത്തിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് അഖില്‍. അഖിലിന്റെ സഹായത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. 

'സഖാവ് അഖില്‍ പന്തല്ലൂര്‍ ശുചീകരണത്തിലാണ്... ഒരു കയ്യിന്റെ പകുതി ഇല്ല. പ്രയാസപ്പെടുന്നവരുടെ കൂടെ നില്‍ക്കാനുള്ള മനസ്സുണ്ട്. അതിനുള്ള രാഷ്ടീയമുണ്ട്...നമ്മള്‍ തോല്‍ക്കില്ല.' അഖിലിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com