കണ്ടാലറിയാത്ത മേക്കോവറുമായി ആ ഗായിക; പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയെ കണ്ട് അമ്പരന്ന് ആരാധകര്‍

ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് രാണു മൊണ്ടാലിന്റെ മേക്കോവര്‍ സ്‌പോണ്‍സര്‍ ചെയ്തത്. 
കണ്ടാലറിയാത്ത മേക്കോവറുമായി ആ ഗായിക; പ്ലാറ്റ്‌ഫോമിലെ പാട്ടുകാരിയെ കണ്ട് അമ്പരന്ന് ആരാധകര്‍

കേള്‍ക്കുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന പ്രകടനവുമായി സമൂഹമാധ്യമങ്ങളില്‍ തരംഗമായൊരു ഗായികയുണ്ടായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളിട്ട് സ്റ്റേഷനിലിരുന്ന് ലതാമങ്കേഷ്‌ക്കറുടെ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ...' എന്ന ഗാനം ട്രെയിനുകളില്‍ പാടിയ ഗായികയെ സോഷ്യല്‍ മീഡിയ മറന്നിട്ടില്ല. 

മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്‌ഫോമിലിരുന്ന് പാടുന്ന ഇവരുടെ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. പശ്ചിമ ബംഗാളിലെ രണാഘട്ട് റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്നാണ് അവര്‍ ആ ഗാനം പാടിയത്. ഇതിന്റെ വീഡിയോ ആരോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചപ്പോഴാണ് ഇവരെ പുറംലോകമറിയുന്നത്. 

ഇപ്പോള്‍ അവര്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്, കണ്ടാലറിയാത്ത മേക്കോവറോടെ. രാണു മൊണ്ടാല്‍ എന്ന ഈ ഗായികയുടെ മേക്കോവര്‍ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണു സോഷ്യല്‍ മീഡിയ. ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് രാണു മൊണ്ടാലിന്റെ മേക്കോവര്‍ സ്‌പോണ്‍സര്‍ ചെയ്തത്. 

ഇപ്പോള്‍ രാണുവിനെ തേടി കൈനിറയെ അവസരങ്ങളാണ് വരുന്നത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചെലവും സ്‌പോണ്‍സര്‍മാര്‍ വഹിക്കും.

മുംബൈ സ്വദേശിയായ ഭര്‍ത്താവ് ബാബു മൊണ്ടാലിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് ജീവിക്കാനുള്ള വഴി കണ്ടെത്തിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com