മുറിയിലെ ലൈറ്റിനുള്ളില്‍ ഒളിച്ച പെരുമ്പാമ്പ് നേരെ കിടക്കയിലേക്ക് ; നടുക്കം ; ചിത്രങ്ങള്‍

വീടിന്റെമുറിയിലെ ലൈറ്റ് ഫിറ്റിംഗ്‌സിനുള്ളിലാണ് കൂറ്റന്‍ പെരുമ്പാമ്പ് ഒളിച്ചിരുന്നത്
മുറിയിലെ ലൈറ്റിനുള്ളില്‍ ഒളിച്ച പെരുമ്പാമ്പ് നേരെ കിടക്കയിലേക്ക് ; നടുക്കം ; ചിത്രങ്ങള്‍

ക്വീന്‍സ് ലാന്‍ഡ് : നമ്മള്‍ കിടക്കുമ്പോള്‍ നമ്മുടെ നേരെ മുകളിലായി ഭിത്തിയില്‍ ഒരു പല്ലി ഇരുന്നാല്‍ പോലും വല്ലാത്ത ഭീതിയും അസ്വസ്ഥതയുമാകും അനുഭവപ്പെടുക. എന്നാല്‍ പല്ലിയുടെ സ്ഥാനത്ത് കൂറ്റന്‍ പെരുമ്പാമ്പായാലോ... അത്തരമൊരു സാഹചര്യമാണ് ഓസ്‌ട്രേലിയയിലെ ഒരു കുടുംബത്തിന് ഉണ്ടായത്. 

ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. വീടിന്റെമുറിയിലെ ലൈറ്റ് ഫിറ്റിംഗ്‌സിനുള്ളിലാണ് കൂറ്റന്‍ പെരുമ്പാമ്പ് ഒളിച്ചിരുന്നത്. എന്നാല്‍ പെരുമ്പാമ്പിന്റെ ഭാരം താങ്ങാന്‍ ലൈറ്റിനായില്ല. പാമ്പ് നേരെ കിടക്കയിലേക്ക് വീണു.

ഈ സമയം കിടക്കയില്‍ ആരും ഇല്ലാതിരുന്നത് വന്‍ ഭാഗ്യമായെന്ന്, ചിത്രങ്ങള്‍ പുറത്തുവിട്ട സണ്‍ഷൈന്‍ കോസ്റ്റ്  സ്‌നേക്ക് ക്യാച്ചേഴ്‌സ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ഇവര്‍ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com