അവരുടെ ചിരി കണ്ടോ! ഇവിടെ കോളെജ് മാഗസിന്‍ പ്രകാശനം ചെയ്തത് ക്ലീനിങ് സ്റ്റാഫുകള്‍ 

കോളെജ് മാഗസിന്‍ പ്രകാശനം ചെയ്യിക്കാന്‍ ബിഗ് സ്‌ക്രീനില്‍ മിന്നി തിളങ്ങുന്നവരേയോ, മറ്റ് പ്രമുഖ മുഖങ്ങളേയോ അല്ല അവര്‍ തെരഞ്ഞെടുത്തത്
അവരുടെ ചിരി കണ്ടോ! ഇവിടെ കോളെജ് മാഗസിന്‍ പ്രകാശനം ചെയ്തത് ക്ലീനിങ് സ്റ്റാഫുകള്‍ 

ലാലയങ്ങളില്‍ നിറയുന്ന സര്‍ഗാത്മകത അറിയണം എങ്കില്‍ കോളെജ് മാഗസിനിന്റെ പേജുകളൊന്ന് മറിച്ചാല്‍ മതിയാവും. യുവത്വത്തിന്റെ ചിന്തകള്‍ ഏതെല്ലാമോ അതിര്‍വരമ്പുകള്‍ കടന്ന് കാലത്തിന് നിറങ്ങള്‍ ചാര്‍ത്തുന്നത് കാണാം അവിടെ. വാക്കുകൊണ്ടും ചായം കൊണ്ടും കടലാസും സര്‍ഗാത്മകതയും നിറച്ചെത്തുന്ന 'ചിറക്' എന്ന കോളെജ് മാഗസിന്‍ പുറത്തിറക്കുമ്പോള്‍ പുന്നപ്ര സഹകരണ എഞ്ചിനിയറിംഗ് കോളെജിലെ കുട്ടികള്‍ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായി. ആരാലും പരിഗണിക്കപ്പെടാതെ പോവുന്ന ആ കുറച്ചു പേരുടെ മുഖത്ത് ചിരി വിടര്‍ത്തണം. 

കോളെജ് മാഗസിന്‍ പ്രകാശനം ചെയ്യിക്കാന്‍ ബിഗ് സ്‌ക്രീനില്‍ മിന്നി തിളങ്ങുന്നവരേയോ, മറ്റ് പ്രമുഖ മുഖങ്ങളേയോ അല്ല അവര്‍ തെരഞ്ഞെടുത്തത്. തങ്ങളുടെ കലാലയത്തിലെ ക്ലീനിങ് സ്റ്റാഫിനെയാണ് അവര്‍ ഇതിനായി വേദിയിലേക്ക് കയറ്റിയത്. എല്ലാവരേയും ഒരേപോലെ കാണുന്നു എന്ന ആശയത്തിലൂന്നി ആയിരുന്നു അവരുടെ ഈ തീരുമാനം. 

ഏതൊരു കലാലയത്തിലും നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന വിഭാഗമാണ് സ്വീപ്പര്‍മാരും ക്ലീനിങ് സ്റ്റാഫ്‌സും. എന്നാല്‍, കോളെജിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഓടി നടക്കുന്ന ഇവരെ മുഖ്യ ധാരയിലേക്ക് എത്തിക്കണം എന്ന് പുന്നപ്ര എഞ്ചിനിയറിംഗ് കോളെജ് മാഗസിനിന്റെ എഡിറ്റോറിയല്‍ ടീം തീരുമാനിക്കുകയായിരുന്നു. 

ക്ലീനിങ് സ്റ്റാഫ് അംഗങ്ങളായ മനോഹരന്‍ വി.എല്‍, സീമ വി.ബി , മജിത ലേഖ, സി കെ അംബിക, രാധ ജസ്റ്റിന്‍, മഹേശ്വരി പ്രഭാകരന്‍, സജനി, ജയശ്രീ, ബീനാമോള്‍, അനിത പി, അജിത മധു, രേഖ ഷിബു, ആലിസ് എന്നിവര്‍ ചേര്‍ന്നാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ഇവര്‍ക്ക് കോളെജ് പ്രിന്‍സിപ്പില്‍ റൂബിന്‍ വി വര്‍ഗീസ് പ്രത്യേക ഉപഹാരവും നല്‍കി.

പ്രളയം കേരളത്തെ പിടിച്ചുലച്ച 2018ല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി ആദരിക്കുകയും ചെയ്തിരുന്ന പുന്നപ്ര എഞ്ചിനിയറിംഗ് കോളെജിലെ കുട്ടികള്‍. ആലപ്പുഴയില്‍ നിന്നും പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമായി ബോട്ടുമായി ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയ ഇവര്‍ 2018ലെ യൂണിയന്‍ ഉദ്ഘാടനം ചെയ്യിപ്പിച്ചത് അവരെ കൊണ്ടാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com