വിവാഹവേദിയില്‍ നിന്ന് നേരെ ജിമ്മിലേക്ക്!!: ഫോട്ടോഷൂട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി റാന്‍ഡിയും സനോലിയും, ചിത്രങ്ങള്‍

വിവാഹവേദിയില്‍ നിന്ന് നേരെ ജിമ്മിലേക്ക്!!: ഫോട്ടോഷൂട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി റാന്‍ഡിയും സനോലിയും, ചിത്രങ്ങള്‍

അരോമ സ്റ്റുഡിയോസും കസുന്‍ ഷനക ഫോട്ടോഗ്രഫിയും ചേര്‍ന്നാണ് റാന്‍ഡിയുടെയും സനോലിയുടെയും മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ധൂവരന്‍മാരുടെ പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഏറെ വ്യത്യസ്തമായമായതും രസകരമായതുമെല്ലാം ആളുകള്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശ്രീലങ്കയില്‍ നിന്നുള്ള റാന്‍ഡ- സനോലി ദമ്പതികളുടെ ജിമ്മില്‍ നിന്നുള്ള ഫോട്ടോഷൂട്ടാണ് വ്യത്യസ്തമാകുന്നത്. 

എന്തുകൊണ്ട് ജിം ക്ലാസില്‍ വച്ച് ഫോട്ടോഷൂട്ട് നടത്തിയെന്നാണ് ആളുകള്‍ ഇവരോട് ചോദിക്കുന്നത്. അതിനുള്ള ഉത്തരം റാന്‍ഡിയുടെ പ്രഫഷനാണ്. റാന്‍ഡി ഒരു ജിം ട്രെയിനര്‍ ആണ്. എന്നാല്‍പ്പിന്നെ എന്തുകൊണ്ട് ജിമ്മില്‍ വെച്ച് ഫോട്ടോഷൂട്ട് നടത്തിക്കൂടാ എന്നാണ് ഇവര്‍ ചോദിക്കുന്നത്. 

അരോമ സ്റ്റുഡിയോസും കസുന്‍ ഷനക ഫോട്ടോഗ്രഫിയും ചേര്‍ന്നാണ് റാന്‍ഡിയുടെയും സനോലിയുടെയും മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്നായിരുന്നു കസുന്‍ ഷനക ഫോട്ടോഗ്രഫിയുടെ ലക്ഷ്യം. ഇതിനായി നിരവധി ആശയങ്ങള്‍ വന്നെങ്കിലും ഒടുവില്‍ ജിം ക്ലാസിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് വിവാഹത്തിനായി ഒരുങ്ങുന്ന റാന്‍ഡിയിലേക്കും സനോലിയിലേക്കും ഇവര്‍ എത്തുന്നത്.

വരനായ റാന്‍ഡി ജിം ക്ലാസ് ട്രെയിനറാണ്. സനോലി എയര്‍ ഹോസ്റ്റസും. ജിമ്മില്‍വച്ച് കല്യാണ വസ്ത്രത്തിലാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. എന്തായാലും ഇവരുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com