കടുത്ത ചെവി വേദന; യുവതിയുടെ ചെവിയില്‍ നിന്നും നീക്കം ചെയ്തത് ജീവനുള്ള വിഷച്ചിലന്തിയെ

അതിമാരകമായ വിഷമുള്ള അപകടകാരിയായ ചിലന്തിയാണ് സൂസിയുടെ ചെവിയില്‍ കയറിക്കൂടിയത്.
കടുത്ത ചെവി വേദന; യുവതിയുടെ ചെവിയില്‍ നിന്നും നീക്കം ചെയ്തത് ജീവനുള്ള വിഷച്ചിലന്തിയെ

മിസൗറി: അതിശക്തമായി ചെവിവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിയില്‍ നിന്നും നീക്കം ചെയ്തത് ജീവനുള്ള ചിലന്തിയെ. അമേരിക്കയിലെ മിസൗറിയില്‍ നിന്നുള്ള സൂസി ടോറസ് എന്ന സ്ത്രീയുടെ ചെവിയില്‍ നിന്നാണ് ഡോക്ടര്‍മാര്‍ വിഷച്ചിലന്തിയെ എടുത്തു കളഞ്ഞത്. 

അതിമാരകമായ വിഷമുള്ള അപകടകാരിയായ ചിലന്തിയാണ് സൂസിയുടെ ചെവിയില്‍ കയറിക്കൂടിയത്. ബ്രൗണ്‍ റെക്ലൂസ് വിഭാഗത്തില്‍ പെടുന്ന ഇത് കടിച്ചാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഓഗസ്ത് 20നാണ് ചെവിയില്‍ അസ്വസ്ഥകളോടെ സൂസി ട്രെമോന്റ് മെഡിക്കല്‍ സെന്ററിലെത്തിയത്. കുളിക്കുമ്പോഴോ മറ്റോ ചെവിക്കുള്ളില്‍ വെള്ളം കയറിയതാവുമെന്നാണ് ആദ്യം സൂസി കരുതിയതെങ്കിലും വേദനയ്‌ക്കൊപ്പം ഇരമ്പല്‍ ശബ്ദവും ഉണ്ടായതോടെ സൂസി ആശുപത്രിയിലെത്തുകയായിരുന്നു. 

പരിശോധനയ്ക്ക് ശേഷം സൂസിയുടെ ചെവിയില്‍ നിന്നും ജീവനുള്ള വിഷചിലന്തിയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ചിലന്തിയെ പുറത്തെടുക്കുന്നതിനിടെ അത് സൂസിയുടെ ചെവിയില്‍ കടിച്ചില്ലെന്നത് അത്ഭുതമുളവാക്കുന്ന കാര്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. 

അതേസമയം എങ്ങനെയാണ് ചിലന്തി ചെവിയില്‍ കയറിയതെന്നതിനെ കുറിച്ച് സൂസിക്ക് അറിയില്ല.  ഉറക്കത്തിനിടെ കയറിയതാവുമെന്നാണ് കരുതുന്നതെന്നും, ഈ സംഭവത്തോടെ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും സൂസി അന്താരാഷ്ട്ര മാധ്യമമായ ആക്ഷന്‍ ന്യൂസിനോട് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com