കുഞ്ഞിനെ ഇരുത്താനുള്ള സ്‌ട്രോളര്‍ തന്ത്രപരമായി മോഷ്ടിച്ചു, പക്ഷേ, കുട്ടിയെ അമ്മ കടയില്‍ മറന്നുവെച്ചു; വിഡിയോ

കൂടെയുണ്ടായിരുന്ന കുഞ്ഞിനെ മറന്നുവെച്ചാണ് അമ്മ മോഷ്ടിച്ച സ്‌ട്രോളറും കൊണ്ട് മുങ്ങിയത്
കുഞ്ഞിനെ ഇരുത്താനുള്ള സ്‌ട്രോളര്‍ തന്ത്രപരമായി മോഷ്ടിച്ചു, പക്ഷേ, കുട്ടിയെ അമ്മ കടയില്‍ മറന്നുവെച്ചു; വിഡിയോ

ന്യൂജേഴ്‌സി; മോഷ്ടിക്കാന്‍ കുട്ടികളേയും കൊണ്ട് കടയില്‍ എത്തിയ അമ്മയ്ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മൂന്ന് സ്ത്രീകളാണ് മോഷണത്തിന് തയാറെടുത്ത് കടയില്‍ എത്തിയത്. അവര്‍ പദ്ധതിയിട്ടപോലെ മോഷണ മുതല്‍ എടുത്തുകൊണ്ട് വിദഗ്ധമായി കടയില്‍ നിന്നു കടന്നു. അതിനിടയില്‍ ഏറ്റവും വിലപ്പെട്ട ഒന്നിനെ കടയില്‍ മറന്നു വെക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുഞ്ഞിനെ മറന്നുവെച്ചാണ് അമ്മ മോഷ്ടിച്ച സ്‌ട്രോളറും കൊണ്ട് മുങ്ങിയത്. ന്യൂജേഴ്‌സിയിലെ ഒരു കടയിലാണ് സംഭവമുണ്ടായത്. 

ബാബി ബേബി എന്ന കടയിലാണ് മൂന്ന് സ്ത്രീകളും അവരുടെ കുട്ടികളും കൂടി എത്തിയത്. രണ്ട് സ്ത്രീകള്‍ ജീവനക്കാരുമായി സംസാരിച്ച് അവരുടെ ശ്രദ്ധതിരിച്ചു. അതിനിടെയാണ് ഒരു സ്ത്രീ കുട്ടികളെ ഇരുത്തി തള്ളിക്കൊണ്ടുപോകുന്ന സ്‌ട്രോളര്‍ കൈവശപ്പെടുത്തി മുങ്ങിയത്. എന്നാല്‍ അതിനിടെ കുഞ്ഞിനെ എടുക്കാന്‍ മറന്നുപോവുകയായിരുന്നു. സംഭവം നടന്നു കഴിഞ്ഞ് ആറ് മിനിറ്റിന് ശേഷം കുട്ടിയെ അന്വേഷിച്ച് മൂന്ന് സ്ത്രീകളും കടയില്‍ എത്തി.

കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കട ഉടമ തന്നെയാണ് പുറത്തുവിട്ടത്. ജീവിക്കാന്‍ വേണ്ടി മോഷണം നടത്തേണ്ടിവരുന്നത് വ്യക്തിപരമായ കാര്യമാണെന്നും എന്നാല്‍ കുട്ടിയെ കൊണ്ടുവന്ന് ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ല. ഇത് എന്നെയും ബാധിക്കും. അതിനാലാണ് വിഡിയോ ഷെയര്‍ ചെയ്യുന്നത്. ഉടമ ഇനെലിയോ ഒര്‍ടെഗ കുറിച്ചു. കടയില്‍ മോഷണം നടത്തിയവരില്‍ രണ്ട് സ്ത്രീകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരേ കട കൊള്ളയടിച്ചതിനും ഗൂഢാലോചനയ്ക്കും കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com