വിരമിക്കുന്ന ദിവസം വീട്ടിലേക്ക് പോകാന്‍ ഹെലികോപ്റ്റര്‍; സ്വപ്‌നം സാക്ഷാത്കരിച്ച് സ്‌കൂള്‍ അധ്യാപകന്‍

ഹെലികോപ്റ്ററില്‍ സഞ്ചരിക്കാന്‍ കളക്ടറില്‍ നിന്നടക്കം ആവശ്യമായ അനുമതിയും അദ്ദേഹം നേടിക്കഴിഞ്ഞു. 
വിരമിക്കുന്ന ദിവസം വീട്ടിലേക്ക് പോകാന്‍ ഹെലികോപ്റ്റര്‍; സ്വപ്‌നം സാക്ഷാത്കരിച്ച് സ്‌കൂള്‍ അധ്യാപകന്‍

ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ പല സ്ഥാപനങ്ങളിലും ജോലിക്കാര്‍ക്ക് ആഘോഷത്തോടെ യാത്രയയ്പ്പ് നല്‍കാറുണ്ട്. എന്നാല്‍ എങ്ങനെ യാത്രയാകണമെന്ന് സ്വയം തീരുമാനിച്ച് അത് നടപ്പിലാക്കിയിരിക്കുകയാണ് ഇവിടെയൊരു സ്‌കൂള്‍ അധ്യാപകന്‍. രമേശ് ചന്ദ് മീണ എന്ന അധ്യാപകന്‍ വിരമിക്കല്‍ ദിവസം വീട്ടിലേക്ക് പോകാന്‍ ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തത് ചര്‍ച്ചയാവുകയാണ്. 

ആള്‍വാര്‍ ജില്ലയിലെ സൗരായിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനാണ് മീണ. ഇദ്ദേഹം 3.70 ലക്ഷത്തോളം രൂപ ചിലവാക്കിയാണ് ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തിരിക്കുന്നത്. അദ്ദേഹം ജോലിചെയ്യുന്ന സ്‌കൂളില്‍ നിന്ന് അല്‍വാര്‍ ജില്ലയിലെത്തന്നെ മലവാലി ഗ്രാമത്തിലുള്ള വീട്ടിലേക്ക് ഏകദേശം 22 കിലോമീറ്റര്‍ ദൂരമുണ്ട്. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ വിരമിക്കല്‍.

ഹെലികോപ്റ്ററില്‍ സഞ്ചരിക്കാന്‍ കളക്ടറില്‍ നിന്നടക്കം ആവശ്യമായ അനുമതിയും അദ്ദേഹം നേടിക്കഴിഞ്ഞു. ഹെലികോപ്റ്റില്‍ സഞ്ചരിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് മീണ പറയുന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ നിന്നെത്തുന്ന ഹെലികോപ്റ്റര്‍ ഉച്ചക്ക് ഒരു മണിക്ക് സ്‌കൂള്‍ ഗ്രൗണ്ടിലിറങ്ങും. അതില്‍ കയറി  മീണയും ഭാര്യയും വീട്ടിലേക്ക് പോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com