വേദനയില്‍ അലറി വിളിച്ചു, ആരും എത്തിനോക്കിയില്ല; വേദനാജനകമായ മണിക്കൂറുകള്‍ക്ക് ഒടുവില്‍ ജയിലില്‍ പ്രസവം, കണ്ടത് ക്യാമറ മാത്രം; ക്രൂരത 

ആള്‍ മാറാട്ട കേസില്‍ തടവിലായ ഗര്‍ഭിണി ഒരു വിധത്തിലുമുളള വൈദ്യസഹായവും ലഭിക്കാതെ ജയിലിലെ സെല്ലിനുളളില്‍ പ്രസവിച്ചു
വേദനയില്‍ അലറി വിളിച്ചു, ആരും എത്തിനോക്കിയില്ല; വേദനാജനകമായ മണിക്കൂറുകള്‍ക്ക് ഒടുവില്‍ ജയിലില്‍ പ്രസവം, കണ്ടത് ക്യാമറ മാത്രം; ക്രൂരത 

ന്യൂയോര്‍ക്ക്: ആള്‍ മാറാട്ട കേസില്‍ തടവിലായ ഗര്‍ഭിണി ഒരു വിധത്തിലുമുളള വൈദ്യസഹായവും ലഭിക്കാതെ ജയിലിലെ സെല്ലിനുളളില്‍ പ്രസവിച്ചു. അമേരിക്കയിലെ ഡെന്‍വറില്‍ മാസങ്ങള്‍ക്ക് മുന്‍പുണ്ടായ സംഭവത്തില്‍ യുവതി പരാതിയുമായി കോടതിയെ സമീപിച്ചു.

ഡെന്‍വര്‍ കൗണ്ടി ജയിലില്‍ 2018ലാണ് ഡയാന സാഞ്ചസ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. വേദന കൊണ്ട് അലറി വിളിച്ച ഗര്‍ഭിണിയെ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. വൈദ്യസഹായമൊന്നും ലഭിച്ചില്ല എന്ന് മാത്രമല്ല  ഒന്നെത്തി നോക്കാന്‍ പോലും ആരും തുനിഞ്ഞില്ലെന്ന് ഡയാന പറയുന്നു. അതേ സമയം സാഞ്ചസിന്റെ വേദനാജനകമായ മണിക്കൂറുകളെല്ലാം സെല്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

പ്രസവദിവസം ജയില്‍ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നുവെന്നും എന്നാല്‍ നഴ്‌സുമാരെയോ വൈദ്യസഹായമോ അധികൃതര്‍ നല്‍കിയില്ല. പകരം കാത്തിരിക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചതെന്ന് ഡയാന സാഞ്ചസ് പരാതിയില്‍ പറയുന്നു.പ്രസവം നടന്ന് 30 മിനിട്ടിനു ശേഷമാണ് ഡയാനയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. 

അത്രയും മണിക്കൂറുകള്‍ ഒറ്റപ്പെട്ട അസഹ്യമായ വേദനയിലേക്ക് തന്നെ തള്ളി വിട്ട ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഡാഞ്ചസ് ആവശ്യപ്പെടുന്നു. എന്നാല്‍ പ്രസവ സമയം നേരത്തേ അറിയാമായിരുന്ന ഡാഞ്ചസിന് ആശുപത്രിയിലേക്ക് മുന്‍പേ മാറാമായിരുന്നെന്നും അത് നിഷേധിച്ചത് ഡയാന തന്നെയാണെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com