ഒരു നിമിഷം പാളിയെങ്കില്‍ കളി മാറിയേനെ!; സഞ്ചാരികളുടെ വാഹനത്തെ പിന്തുടര്‍ന്ന് കടുവ ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2019 05:04 PM |
Last Updated: 03rd December 2019 05:04 PM | A+A A- |
ജയ്പൂര്‍: മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുളള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചുളള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യനും മൃഗങ്ങളും തമ്മിലുളള ഏറ്റുമുട്ടലുകള്‍ വര്‍ധിക്കുന്നു എന്നതാണ് ഇതിന്റെ പരിണിതഫലം. ഇപ്പോഴിതാ വൈല്‍ഡ് ലൈഫ് സഫാരിക്കിടെ, കടുവ സഞ്ചാരികളെ പിന്തുടരുന്നതിന്റെ നടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
വൈല്‍ഡ് ലൈഫ് സഫാരിയില്‍ മൃഗങ്ങളെ കാണുന്നതിനെ അവിസ്മരണീയമായ ഒരു അനുഭവമായാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കാറ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കടുവ പിന്തുടരുന്നതിനെ ഒരു നടുക്കത്തോടെയാണ് സഞ്ചാരികള്‍ നോക്കി കണ്ടത്.
രാജസ്ഥാനിലെ രണ്‍തബോര്‍ ദേശീയ പാര്‍ക്കിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വൈല്‍ഡ് ലൈഫ് സഫാരിയുടെ ഭാഗമായി ഒരു വാഹനത്തില്‍ സഞ്ചരിക്കുകയാണ് സഞ്ചാരികള്‍. അതിനിടെ ഒരു കടുവ ഇവരെ പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുളളത്. കടുവയില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്രൈവര്‍ വാഹനം വേഗത്തില്‍ മുന്നോട്ട് എടുക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
#WATCH Rajasthan: Tiger chases a tourist vehicle in Ranthambore National Park in Sawai Madhopur. (1 December 2019) pic.twitter.com/CqsyyPfYn2
— ANI (@ANI) December 2, 2019