വയറ്റില്‍ 100 കിലോ മാലിന്യം; 20 ടണ്‍ ഭാരമുളള കൂറ്റന്‍ തിമിംഗലം തീരത്തടിഞ്ഞു ( വീഡിയോ)

തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും 100 കിലോയോളം മാലിന്യങ്ങള്‍ കണ്ടെത്തി
വയറ്റില്‍ 100 കിലോ മാലിന്യം; 20 ടണ്‍ ഭാരമുളള കൂറ്റന്‍ തിമിംഗലം തീരത്തടിഞ്ഞു ( വീഡിയോ)

സ്‌കോട്ട്‌ലന്‍ഡ്: തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും 100 കിലോയോളം മാലിന്യങ്ങള്‍ കണ്ടെത്തി. സ്‌കോട്ട്‌ലന്‍ഡിലെ ഹാരിസ് ദ്വീപിലെ കടല്‍ത്തീരത്താണ് കഴിഞ്ഞ വ്യാഴാഴ്ച 20 ടണ്‍ ഭാരമുളള തിമിംഗലത്തിന്റെ ശവശരീരം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും മാലിന്യങ്ങള്‍ കണ്ടെത്തിയത്. കടല്‍ നേരിടുന്ന മാലിന്യപ്രശ്‌നത്തിന്റെ നേര്‍സാക്ഷ്യമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.

തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും പ്ലാസ്റ്റിക് കപ്പുകള്‍, ബാഗുകള്‍, മീന്‍പിടിക്കുന്ന വലകള്‍, കയര്‍ തുടങ്ങി നിരവധി ചപ്പു ചവറുകളാണ് പുറത്തെടുത്തത്. ആമാശയത്തില്‍ ഈ വസ്തുക്കള്‍ നിറഞ്ഞതോടെ തിമിംഗലത്തിന് സഞ്ചരിക്കാന്‍ കഴിയാതെ വരുകയും തുടര്‍ന്ന് ദഹനപ്രക്രിയ നശിച്ചതുമാണ് മരണകാരണമായത്. തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. തിമിംഗലത്തെ ബീച്ചില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ കടല്‍ തീരത്ത് തന്നെ സംസ്‌കരിച്ചു.

മുമ്പും വിദേശ രാജ്യങ്ങളില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീരത്തടിയുന്ന തിമിംഗലങ്ങളെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുമ്പോഴാണ് വയറ്റില്‍ നിന്നും മാലിന്യങ്ങള്‍ കണ്ടെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com