'കല്യാണത്തലേന്ന് ചേട്ടന്‍ പാടി, പാട്ടുകേട്ട് കണ്ണുനിറച്ച് അനിയത്തിക്കുട്ടി'; വൈറലായി വിഡിയോ

പാട്ട് കേട്ട് അടുത്തിരിക്കുന്ന പെങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്
'കല്യാണത്തലേന്ന് ചേട്ടന്‍ പാടി, പാട്ടുകേട്ട് കണ്ണുനിറച്ച് അനിയത്തിക്കുട്ടി'; വൈറലായി വിഡിയോ

പെങ്ങളുടെ വിവാഹം ആഘോഷമാക്കുക എന്നത് എല്ലാ ആങ്ങളമാരുടേയും ആഗ്രഹമാണ്. എന്നാല്‍ അതിനൊപ്പം തന്നെ കുഞ്ഞുനാള്‍ മുതല്‍ ദുഃഖത്തിലും സന്തോഷത്തിലും കൂടെയുണ്ടാകുന്നവള്‍ പടിയിറങ്ങിപ്പോകുന്നതിലുള്ള വേദന ഉള്ളിലൊതുക്കിയാവും അവര്‍ നില്‍ക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു ചേട്ടന്റേയും അനിയത്തിയുടേയും വിഡിയോ ആണ്. 

പെങ്ങളുടെ വിവാഹത്തലേന്ന് മധുരം നുള്ളലിലാണ് ചേട്ടന്‍ മനോഹരമായ ഗാനം സമ്മാനമായി നല്‍കിയത്. അനിയത്തിയോടുള്ള സ്‌നേഹവും അവളുടെ വിരഹമുണ്ടാക്കുന്ന വേദനയും പാട്ടിലൂടെ പാടിവെക്കുകയാണ് ഈ ആങ്ങള. പാട്ട് കേട്ട് അടുത്തിരിക്കുന്ന പെങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഉസ്താദിലെ വെണ്ണിലാക്കൊമ്പിലെ രാപ്പാടി എന്ന ഗാനമാണ് ചേട്ടന്‍ പാടുന്നത്. പാട്ടു കഴിഞ്ഞ് എഴുന്നേറ്റ ചേട്ടന് കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാനും അനിയത്തി മറന്നില്ല.

'അനിയത്തിയുടെ കല്യാണ തലേന്ന് ആണ്.. പാടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കരയാന്‍ തുടങ്ങി. എനിക്കും കരച്ചില്‍ വരും എന്നറിയാവുന്നത് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല. ' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com