ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി

കുട്ടിയുടെ പ്രായം സംബന്ധിച്ച് കണ്ടക്റ്റര്‍ സംശയം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും കെഎസ്ആര്‍ടിസി
ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ബസില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്ആര്‍ടിസി. കുട്ടികള്‍ക്ക് അഞ്ച് വയസ് തികയുന്ന ദിനം മുതല്‍ 12 വയസ് തികയുന്ന ദിനം വരെയാണ് ഹാഫ് ടിക്കറ്റ് എടുക്കേണ്ടതെന്നും, കുട്ടിയുടെ പ്രായം സംബന്ധിച്ച് കണ്ടക്റ്റര്‍ സംശയം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തണമെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുട്ടികള്‍ക്ക് ബസ്സില്‍ ഹാഫ് ടിക്കറ്റ് എടുക്കുന്ന പ്രായം പലപ്പോഴും ബസ്സിനുള്ളില്‍ തര്‍ക്കമുണ്ടാക്കുന്ന ഒരു വിഷയമാണല്ലോ...

കെ.എസ്.ആര്‍.ടി.സിയില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കേണ്ട പ്രായപരിധി 5 വയസ്സ് തികയുന്ന ദിനം മുതല്‍ 12 വയസ്സ് തികയുന്ന ദിനം വരെയാണ്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ഹാഫ് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല... അത് തികച്ചും സൗജന്യമാണ്...

എന്നാല്‍ 12 വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റ് ആണ് എടുക്കേണ്ടത്...

ഏതെങ്കിലും കാരണവശാല്‍ കുട്ടികളുടെ വയസ്സ് സംബന്ധമായി എന്തെങ്കിലും സംശയം കണ്ടക്ടര്‍ ഉന്നയിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്താവുന്നതാണ്...

ടിക്കറ്റ് എടുക്കാതെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്ര ശിക്ഷാര്‍ഹമായ കുറ്റമാണ്...

സുഖകരമായ യാത്ര ആസ്വദിക്കുന്നതിനായി എല്ലാ പ്രിയ യാത്രക്കാരും ടിക്കറ്റ് കൃത്യസമയത്ത് കരസ്ഥമാക്കി എന്നുറപ്പ് വരുത്തേണ്ടതാണ്...

കെ.എസ്.ആര്‍.ടി.സി എന്നും ജനങ്ങള്‍ക്കൊപ്പം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com