85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)

കോമേഡിയന്‍ എന്ന് പേരിട്ട ഇന്‍സ്റ്റലേഷനായി വാങ്ങിയ വാഴപ്പഴത്തിനായി മൗരീസിയോ കാറ്റലെന്‍ 21 രൂപ മാത്രമാണ് ചെലവഴിച്ചത്
85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)

85 ലക്ഷം രൂപയ്ക്ക് വിറ്റുപോയ വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷന്‍ ആയിരുന്നു കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. മിയാമി ബീച്ചില്‍ നടന്ന പ്രദര്‍ശനത്തില്‍ ഇറ്റാലിയന്‍ കലാകാരനായ മൗരീസിയോ കാറ്റലെന്‍ ആണ് ടേപ്പ് കൊണ്ട് ചുവരിലൊട്ടിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍ വളരെ 'കൂളായി'ഇത് എടുത്ത് തിന്നുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കോമേഡിയന്‍ എന്ന് പേരിട്ട ഇന്‍സ്റ്റലേഷനായി വാങ്ങിയ വാഴപ്പഴത്തിനായി മൗരീസിയോ കാറ്റലെന്‍ 21 രൂപ മാത്രമാണ് ചെലവഴിച്ചത്. ഇത് ഉപയോഗിച്ച് തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ 85 ലക്ഷം രൂപയ്ക്ക് വിറ്റു എന്ന വാര്‍ത്ത വ്യാപകമായാണ് പ്രചരിച്ചത്. എന്നാല്‍ ഈ ഇന്‍സ്റ്റലേഷന്റെ അവസാനം നാടകീയമായ രംഗങ്ങള്‍ക്കാണ് വേദിയായത്.

അമേരിക്കന്‍ കലാകാരനായ ഡേവിഡ് ഡാറ്റിയൂണ ഒരു ഭാവഭേദവുമില്ലാതെ മതിലില്‍ ഒട്ടിച്ചിരുന്ന ടേപ്പ് മാറ്റി വാഴപ്പഴം തിന്നുന്ന വീഡീയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതൊരു കലാപ്രകടനമാണെന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഡാറ്റിയൂണ നല്‍കിയ മറുപടി.ഹംഗറി ആര്‍ട്ടിസ്റ്റ് എന്നാണ് ഡാറ്റിയൂണ ഇതിനെ വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇദ്ദേഹം തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

സംഭവശേഷം പൊലീസ് ഇദ്ദേഹത്തെ തേടി വരികയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതുമായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയില്ല എന്നാണ് വിവരം. അതിനിടെ പ്രദര്‍ശനത്തിന്റെ നടത്തിപ്പുകാര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഡാറ്റിയൂണയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദര്‍ശനം കഴിഞ്ഞശേഷമാണ് ഡാറ്റിയൂണ ഇന്‍സ്റ്റലേഷന്റെ ഭാഗമായ വാഴപ്പഴം കഴിച്ചതെന്ന തരത്തിലുളള അഭിപ്രായപ്രകടനങ്ങളും ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com