ഈ ചിലന്തിയുടെ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകും; താമസം വീട്ടിലെ ഫര്‍ണീച്ചറുകള്‍ക്കിടയില്‍; കണ്ടെത്തല്‍

ഈ ചിലന്തിയുടെ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകും; താമസം വീട്ടിലെ ഫര്‍ണീച്ചറുകള്‍ക്കിടയില്‍; കണ്ടെത്തല്‍

ഒരു കടിയേറ്റാല്‍ തന്നെ മനുഷ്യ ചര്‍മ്മം അഴുകി പോകുമെന്നാണ് ഇവര്‍ പറയുന്നത്

ചിലന്തി സര്‍വ വ്യാപിയാണ്. മുറിയിലും സാധനങ്ങള്‍ക്കിടയിലുമെല്ലാം നമുക്ക് ഇവയെ കണ്ടെത്താനാകും. ഇവയില്‍ ചിലതിന്റെ കടിയേല്‍ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അത്ര ശുഭകരമല്ല. അപകടകാരികളായ പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഈ ചിലന്തിയുടെ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം എന്തെന്നാല്‍, വീട്ടിലെ ഫര്‍ണീച്ചറുകള്‍ക്ക് ഇടയിലാണ് ഇത്തരം ചിലന്തിയെ കാണുന്നത്. 

മെക്‌സിക്കോയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ചിലന്തിയെ കണ്ടെത്തിയത്. ഒരു കടിയേറ്റാല്‍ തന്നെ മനുഷ്യ ചര്‍മ്മം അഴുകി പോകുമെന്നാണ് ഇവര്‍ പറയുന്നത്. ലൊക്‌സോസിലീസ് ടെനോച്ടിലാന്‍ എന്നാണ് ചിലന്തിക്ക് പേരുനല്‍കിയിരിക്കുന്നത്. ജീവ ശാസ്ത്രജ്ഞനും യൂണിവേഴ്‌സിറ്റ് പ്രൊഫസറുമായ അലിഹാന്ദ്രോ വാല്‍ഡെസ് മൊന്‍ണ്ട്രാഗണും അദ്ദേഹത്തിന്റെ ശിഷ്യരായ ക്ലൗഡിയ നവറോ, കാരെന്‍ സോളിസ്, മരിയ കോര്‍ടെസ് അല്‍മ, മെയ്‌റ കോര്‍ടെസ് അല്‍ ജൗറെസ് എന്നിവരാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. 

മെക്‌സിക്കോയില്‍ സാധാരണ കാണുന്ന ലൊക്‌സോസിലീസ് മിസ്‌ടെകയുമായി ഇത് സാമ്യമുള്ളതിനാല്‍ അലങ്കാര സസ്യങ്ങളുടെ ഷിപ്പിങ് വഴി ഈ പ്രദേശത്ത് എത്തിയതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഈ രണ്ട് വര്‍ഗ്ഗങ്ങളുടേയും തന്മാത്രാ ജീവശാസ്ത്ര പഠനങ്ങള്‍ നടത്തുമ്പോള്‍ അവ തികച്ചും വ്യത്യസ്തമാണെന്ന് മനസ്സിലാക്കുകയായിരുന്നു എന്ന് അലിഹാന്ദ്രോ വാല്‍ഡെസ് മൊന്‍ണ്ട്രാഗണ്‍ പറഞ്ഞു.

മനുഷ്യന്റെ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ ഈ ചിലന്തിയുടെ വിഷത്തിന് സാധിക്കും. മാസങ്ങളെടുത്താലെ കടിയേറ്റയാളെ ഇതില്‍ നിന്ന് മോചിതനാക്കാന്‍ സാധിക്കൂ. കടിയേറ്റ പാട് ശരീരത്തില്‍ അത് പോലെ നിലനില്‍ക്കുകയും ചെയ്യം. ചിലന്തികള്‍ വീടിനകത്തും താപനില, ഈര്‍പ്പം, ഭക്ഷണം എന്നിവയിലെ മാറ്റങ്ങളുമായി നന്നായി പൊരുത്തപ്പെടുന്നതായി കാണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com