ആകാശത്ത് നിന്ന് ജീവനറ്റ് താഴേക്ക് പതിച്ച് നൂറു കണക്കിന് പക്ഷികൾ! അവിശ്വസനീയം (വീഡിയോ)

പ്രകൃതിയുടെ മറ്റൊരു പ്രതിഭാസം കണ്ടുള്ള അമ്പരപ്പിലാണ് ഇപ്പോൾ ലോകം
ആകാശത്ത് നിന്ന് ജീവനറ്റ് താഴേക്ക് പതിച്ച് നൂറു കണക്കിന് പക്ഷികൾ! അവിശ്വസനീയം (വീഡിയോ)

കാർഡിഫ്: പ്രകൃതിയുടെ മറ്റൊരു പ്രതിഭാസം കണ്ടുള്ള അമ്പരപ്പിലാണ് ഇപ്പോൾ ലോകം. നൂറു കണക്കിന് പക്ഷികൾ ഒന്നിനു പിറകെ ഒന്നായി ആകാശത്ത് നിന്ന് ജീവനറ്റ് താഴേക്ക് പതിച്ചു! വെയ്ല്‍സിലെ ആംഗില്‍സീയിലാണ് ചൊവാഴ്ച ഉച്ചയ്ക്ക് ശേഷം വിചിത്രവും അവിശ്വസനീയവുമായ സംഭവം നടന്നത്. പക്ഷികള്‍ നിരയായി കിടക്കുന്നത് കാഴ്ചക്കാരില്‍ ദയനീയത ജനിപ്പിക്കും.

ഏതാണ്ട് 300ലധികം പക്ഷികളാണ് ഇത്തരത്തിൽ നിര നിരയായി ചത്ത് വീണത്. പക്ഷികളുടെ കൂട്ട മരണത്തെ കുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പക്ഷികളുടെ മരണത്തിന്റെ കാരണം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വിഷം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്ളിലെത്തിയതാണോ കാരണമെന്ന് പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

നോര്‍ത്ത് വെയ്ല്‍സ് പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൂറ് കണക്കിന് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് തികച്ചും അവിശ്വസനീയമാണെന്ന് പൊലീസ് വക്താവ് അറിയിച്ചു. ലാബ് പരിശോധനയുടെ ഫലം വന്നതിന് ശേഷമേ ഒരു തീരുമാനത്തിലെത്താന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷികളുടെ കൂട്ട മരണം സംബന്ധിച്ച വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായാണ് പ്രചരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com