പരിസരം ശ്രദ്ധിക്കാതെ മൊബൈല്‍ ഉപയോഗിച്ചാല്‍ ഇങ്ങനെയിരിക്കും!; പാളത്തിലേക്ക് വീണ് യാത്രക്കാരന്‍, ഭാഗ്യത്തിന് രക്ഷപ്പെട്ടു ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 11:23 AM  |  

Last Updated: 12th December 2019 11:23 AM  |   A+A-   |  

 

മൊബൈല്‍ ഭ്രമം വര്‍ധിച്ചുവരുന്നതായുളള റിപ്പോര്‍ട്ടുകള്‍ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. പലപ്പോഴും സ്ഥലകാല ബോധമില്ലാതെ മൊബൈലുമായി റോഡിലൂടെയും മറ്റും നടന്നുപോയി അപകടം ക്ഷണിച്ചുവരുത്തുന്ന വാര്‍ത്തകള്‍ നിരവധിയാണ് പുറത്തുവരുന്നത്.  ഇപ്പോഴിതാ, റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മൊബൈലില്‍ മാത്രം ശ്രദ്ധിച്ച് നടന്നുനീങ്ങുന്ന യാത്രക്കാരന്‍ പാളത്തിലേക്ക് വീഴുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ മൊബൈലുമായി നടന്നുനീങ്ങുകയാണ് ഒരു യാത്രക്കാരന്‍. പരിസരം ശ്രദ്ധിക്കാതെ നടന്നുനീങ്ങുന്ന യാത്രക്കാരന്‍ കാലുതെറ്റി പാളത്തിലേക്ക് വീഴുന്നു. ഈസമയത്ത് ട്രെയിന്‍ ഒന്നും വരാതിരുന്നത് അപകടം ഒഴിവാക്കി. 

യാത്രക്കാരന്‍ പാളത്തിലേക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റു യാത്രക്കാര്‍ ഇയാളുടെ രക്ഷയ്ക്ക് ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ടുപേര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചു ഉയര്‍ത്തി പ്ലാറ്റ്‌ഫോമില്‍ കിടത്തി. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോമിലേക്ക് ഒരു ട്രെയിന്‍ വരുന്നതും ദൃശ്യങ്ങളില്‍ കാണാം. വിവരം അറിഞ്ഞ് അവിടെ ഓടിയെത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ വൈദ്യസഹായം ഉറപ്പാക്കാനുളള നടപടികള്‍ സ്വീകരിച്ചു.