ജസ്റ്റിന് ബീബറിന്റെ ബേബി എന്ന ഹിറ്റ് ഗാനമാണ് ഇന്റര്‍നെറ്റില്‍ വീണ്ടും വൈറലായിരിക്കുന്നത്. അതും പാട്ടിന്റെ ബീബര്‍ വേര്‍ഷന്‍ അല്ല ഈ കൈയ്യടികള്‍ നേടുന്നതെന്നതാണ് അത്ഭുതം. കര്‍ണാടകയിലെ ഒരു കര്‍ഷകനാണ് പോപ് ഗായകന്റെ ഹിറ്റ് ഗാനം ഏറ്റുപാടിയിരിക്കുന്നത്.
പാടത്ത് തിരക്കിട്ട പണികള്‍ക്കിടയില്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ വന്ന് പാട്ട് പാടാന്‍ ആവശ്യപ്പെടുന്നത്. ഇരുവരും കന്നഡയില്‍ കുറച്ചുനേരം സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. ആദ്യം വിസ്സമ്മതിച്ചെങ്കിലും ഒടുവില്‍ തന്റെ മൊബൈലില്‍ മ്യൂസിക് ഓണ്‍ ചെയ്ത് സ്വതസിദ്ധമായ ശൈലിയില്‍ 'ബേബി' പാടിത്തുടങ്ങുന്നു. വരികള്‍ക്കിടയില്‍ ചെറിയ ആക്ഷനുകളും പുറത്തെടുക്കുന്നുണ്ട്.
മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വിഡിയോ ഇന്റര്‍നെറ്റില്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പാട്ട് ഒര്ജിനലിനോളം തന്നെ മികച്ചതാണെന്നും വരികളും ട്യൂണും കൃത്യമായി പകര്‍ത്താന്‍ കഴിഞ്ഞെന്നുമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ