30 അടി മുകളില്‍ ഇര, ചാടി പിടിക്കാന്‍ മത്സരിച്ച് കടുവകള്‍; അത്ഭുതം ഈ വീഡിയോ 

ഒന്നിലധികം കടുവകള്‍ കുതിച്ച് ചാടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
30 അടി മുകളില്‍ ഇര, ചാടി പിടിക്കാന്‍ മത്സരിച്ച് കടുവകള്‍; അത്ഭുതം ഈ വീഡിയോ 

ഇരയെ പിടിക്കാന്‍ കടുവകള്‍ കുതിച്ച് ചാടുന്ന വീഡിയോ വൈറലാകുന്നു. ഒന്നിലധികം കടുവകള്‍ കുതിച്ച് ചാടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കടുവകളെ കളിപ്പിക്കാന്‍ ഇരയെ കെട്ടി തൂക്കിയിട്ടിരിക്കുകയാണ്. ഒന്നിലധികം കടുവകള്‍ തീരത്ത് നില്‍ക്കുന്നത് കാണാം. ഇരയെ പിടിക്കാന്‍ കടുവകള്‍ കുതിച്ച് ചാടുന്നതിന് ഒപ്പം, തീറ്റ കെട്ടിയിട്ടിരിക്കുന്ന കയര്‍ വലിക്കുന്ന ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്.

ശ്രമം പരാജയപ്പെട്ട് വെളളത്തില്‍ വീഴുന്ന കടുവകള്‍ വീണ്ടും തീരത്തേയ്ക്ക് നീന്തി വരുന്നു. തുടര്‍ന്ന് വീണ്ടും ശ്രമം നടത്തുന്നതാണ് ദൃശ്യങ്ങളുടെ അവസാനം. കടുവകള്‍ക്ക് 30 അടിയേക്കാള്‍ മുകളില്‍ വരെ ചാടാന്‍ സാധിക്കുമെന്ന് സുശാന്ത നന്ദ ദൃശ്യത്തൊടൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com