ടിക്ക് ടോക്ക് അമ്മാമ്മയുടെ 86-ാം പിറന്നാൾ പൊടിപൊടിച്ചു, കൊച്ചുമോന്റെ വക കിടിലൻ സമ്മാനവും (വിഡിയോ) 

ടിക് ടോക്കിലൂടെ ശ്രദ്ധേയരായ ജിൻസണും അമ്മാമ്മയുമാണ് വിഡിയോയിലെ താരങ്ങൾ
ടിക്ക് ടോക്ക് അമ്മാമ്മയുടെ 86-ാം പിറന്നാൾ പൊടിപൊടിച്ചു, കൊച്ചുമോന്റെ വക കിടിലൻ സമ്മാനവും (വിഡിയോ) 

ടിക്ക് ടോക്കിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ അമ്മാമ്മയുടെയും കൊച്ചുമകന്റെയും പുതിയ വിഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ കയ്യടി നേടുന്നത്. അമ്മാമ്മയുടെ 86-ാം പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയാണ് ഇത്. മക്കളും കൊച്ചുമക്കളും ചേർന്ന് സമ്മാനങ്ങളും കേക്കു മുറിയുമൊക്കെയായി ​ഗംഭീര ആഘോഷമാണ് നടത്തിയത്. ടിക് ടോക്കിലൂടെ ശ്രദ്ധേയരായ ജിൻസണും അമ്മാമ്മയുമാണ് വിഡിയോയിലെ താരങ്ങൾ. 

പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനെത്തിയ കുടുംബാം​ഗങ്ങളെയെല്ലാം ഉൾക്കൊള്ളിച്ചുള്ള വിഡിയോയാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്.അമ്മാമ്മയുടെ പിറന്നാൾ പ്രമാണിച്ച് ബിരിയാണിയും വീട്ടിൽ തയ്യാറാക്കി.  ജന്മദിനത്തിൽ കൊച്ചുമകൻ നൽകിയ ​ഗിഫ്റ്റും ഏറെ ശ്രദ്ധേയമായി. അമ്മാമ്മയ്ക്കൊരു ചാരുകസേരയാണ് ജിൻസൺ സമ്മാനിച്ചത്.

രാത്രി 12 മണിക്കുള്ള സർപ്രൈസ് കേക്ക് മുറിക്ക് ശേഷമായിരുന്നു പിറ്റേന്നത്തെ മുഴുനീളൻ ആഘോഷം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ  നിറയെ സമ്മാനങ്ങൾ നൽകി അമ്മാമ്മയ്ക്ക് ആശംസകൾ നേർന്നു. അമ്മാമ്മയുടെ ചിത്രം പതിപ്പിച്ച സ്പെഷ്യൽ കേക്കാണ് ആഘോഷത്തിന് മുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com