വയസ് എട്ട്, യൂട്യൂബില്‍നിന്നുള്ള വരുമാനം 156 കോടി രൂപ; അദ്ഭുത ബാലന്റെ കഥ

വയസ് എട്ട്, യൂട്യൂബില്‍നിന്നുള്ള വരുമാനം 156 കോടി രൂപ; അദ്ഭുത ബാലന്റെ കഥ
വയസ് എട്ട്, യൂട്യൂബില്‍നിന്നുള്ള വരുമാനം 156 കോടി രൂപ; അദ്ഭുത ബാലന്റെ കഥ

യസ് എട്ട്, യൂട്യൂബില്‍നിന്നുള്ള ഈ വര്‍ഷത്തെ വരുമാനം 156 കോടി രൂപ. 'റയാന്‍സ് ടോയ്‌സ് റിവ്യൂ' എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടും പരിചിതനായ ബാലന്റെ കഥയാണിത്. ഫോര്‍ബ്‌സ് പുറത്തുവിട്ട 'ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2019' പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് യുഎസ്സില്‍ നിന്നുള്ള ഈ കുട്ടി.

പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്‍ കാജി ചാനലിലൂടെ പരിചയപ്പെടുത്തുന്നത്. കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം നിറഞ്ഞ ഭാഷയില്‍ റയാന്‍ വിശദീകരിക്കും. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വിഡിയോകളില്‍ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ഇടയ്ക്കു തല കാണിക്കാറുണ്ട്. 

2015ല്‍ ആണ് റയാന്റെ മാതാപിതാക്കള്‍ 'റയന്‍സ് വേള്‍ഡ്' എന്ന ചാനല്‍ തുടങ്ങുന്നത്. ഇപ്പോള്‍ 22.9 ദശലക്ഷം വരിക്കാരാണ് ചാനലിനുള്ളത്. നിരവധി വിഡിയോകള്‍ 100 കോടിയിലധികം വ്യൂകള്‍ നേടിയിട്ടുണ്ട്. ചാനല്‍ ഉണ്ടാക്കിയതിനുശേഷം ഏകദേശം 3500 കോടി വ്യൂകള്‍ ലഭിച്ചുവെന്നാണ് ഡേറ്റ വ്യക്തമാക്കുന്നത്. 

കളിപ്പാട്ടങ്ങള്‍ക്ക് പുറമേ കൂടുതല്‍ വിദ്യാഭ്യാസ വിഡിയോകളും റയാന്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇടയ്ക്ക് കളിപ്പാട്ട നിര്‍മാതാക്കളില്‍നിന്നു പണം വാങ്ങി പരസമെന്ന നിലയില്‍ വിഡിയോ അപ്ലോഡ് ചെയ്‌തെന്ന പരാതിയും ഉയര്‍ന്നു ചാനലിനെതിരെ.

വരുമാനത്തില്‍ ഡ്യൂഡ് പെര്‍ഫെക്റ്റ് ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മറ്റൊരു ബാലതാരത്തിന്റെ ചാനലായിരുന്നു, റഷ്യയുടെ അനസ്താസിയ റാഡ്‌സിന്‍സ്‌കായയുടെ ചാനല്‍. അഞ്ചു വയസ്സുള്ളപ്പോള്‍ അവള്‍ നേടിയത് 18 മില്യണ്‍ ഡോളര്‍ ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com