സംസ്‌കൃതം, ബംഗാളി ഭാഷകളില്‍ നിന്ന് ഗ്രഹത്തിന് പേര്; ഇന്ത്യ തെരഞ്ഞെടുത്തത് പതിമൂന്നുകാരന്റെ നിര്‍ദേശം

പുതിയതായി കണ്ടെത്തിയ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും പേരിനാടുള്ള ആഗോള പ്രചാരണത്തിന്റെ ഭാഗമായാണ് ഇന്ത്യ ഈ പേരുകള്‍ തെരഞ്ഞെടുത്തത്
സംസ്‌കൃതം, ബംഗാളി ഭാഷകളില്‍ നിന്ന് ഗ്രഹത്തിന് പേര്; ഇന്ത്യ തെരഞ്ഞെടുത്തത് പതിമൂന്നുകാരന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ഭൂമിയില്‍ നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള എക്‌സോപ്ലാനറ്റിനും അതിന്റെ ആതിഥേയ നക്ഷത്രത്തിനും പേര് നിര്‍ദേശിച്ച് ഇന്ത്യ. സാന്തമാസ, ബിബ എന്നീ പേരുകളാണ് ഇന്ത്യ തെരഞ്ഞെടുത്തത്. സംസ്‌കൃതം, ബംഗാളി ഭാഷകളില്‍ നിന്നുള്ള വാക്കുകളാണ് ഇവ. 

പുതിയതായി കണ്ടെത്തിയ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും പേരിനാടുള്ള ആഗോള പ്രചാരണത്തിന്റെ ഭാഗമായാണ് ഇന്ത്യ ഈ പേരുകള്‍ തെരഞ്ഞെടുത്തത്. 110ലധികം രാജ്യങ്ങള്‍ക്കാണ് ഒരു എക്‌സോപ്ലാനറ്റും അതിന്റെ ആതിഥേയ നക്ഷത്രവും അടങ്ങുന്ന ഒരു ഗ്രഹ വ്യവസ്ഥയ്ക്ക് പേരിടാന്‍ അവസരം ലഭിച്ചത്. പാരീസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിറ്റിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. 

110 സെറ്റ് എക്‌സോപ്ലാനറ്റുകളുടെ പേരുകള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സാന്തമാസ എന്ന സംസ്‌കൃതം വാക്കിന്റെ അര്‍ഥം മേഘപടലം എന്നാണ്. എക്‌സോപ്ലാനറ്റിന്റെ അന്തരീക്ഷത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ബിബ എന്നത് സംസ്‌കൃത പദമായ വിവ എന്ന ബംഗാളി ഉച്ചാരണത്തില്‍ വരുന്നതാണ്. പ്രകാശത്തിന്റെ ഒരു ബീം എന്നാണ് ഇതിന്റെ അര്‍ഥം. അന്തരിച്ച ഇന്ത്യയുടെ ഭൗതീക ശാസ്ത്രജ്ഞ ഡോ ബിബ ചൗധരിയേയും ഇത് സൂചിപ്പിക്കുന്നു.പൂനെയിലെ സിംഗാദ് സ്പ്രിംഗ് ഡേല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാസാഗര്‍ ദൗറഡ് എന്ന 13 വയസുകാരനാണ് ഗ്രഹത്തിന്റെ പേര് നിര്‍ദേശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com