കയ്യില്‍ പ്ലക്കാര്‍ഡുമായി പ്രതിശ്രുത വരനും വധുവും; പ്രതിഷേധ സ്വരമുയര്‍ത്തി ഒരു സേവ് ദി ഡേറ്റ്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരേ തങ്ങളുടെ സേവ് ദി ഡേറ്റിലൂടെ ശബ്ദമുയര്‍ത്തുകയാണ് അരുണ്‍ ഗോപിയും ആശ ശേഖറും
കയ്യില്‍ പ്ലക്കാര്‍ഡുമായി പ്രതിശ്രുത വരനും വധുവും; പ്രതിഷേധ സ്വരമുയര്‍ത്തി ഒരു സേവ് ദി ഡേറ്റ്

രാജ്യത്തൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധം അലയടിക്കുകയാണ്. പൊലീസിന് പൂക്കള്‍ നല്‍കിയും ദേശിയ ഗാനം ആലപിച്ചുമുള്ള നിരവധി പ്രതിഷേധ മുറകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു രാഷ്ട്രീയ സേവ് ദി ഡേറ്റാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരേ തങ്ങളുടെ സേവ് ദി ഡേറ്റിലൂടെ ശബ്ദമുയര്‍ത്തുകയാണ് അരുണ്‍ ഗോപിയും ആശ ശേഖറും. 

നോ സിഎഎ, നോ എന്‍ആര്‍സി എന്ന പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന അരുണിനേയും ആശയേയുമാണ് ചിത്രത്തില്‍ കാണുന്നത്. വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല... ഞങ്ങള്‍ ഒരുമിക്കുന്നു....' എന്ന അടിക്കുറിപ്പിലാണ് അരുണ്‍ ഗോപി സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 

തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷററാണ് അരുണ്‍. കൊല്ലം അയൂര്‍ സ്വദേശിയാണ് ആശ. വടകര സ്വദേശികളും ഫോട്ടോഗ്രാഫര്‍മാരുമായ നിധിന്‍, അര്‍ജുന്‍ എന്നീ യുവാക്കളുടെ നേതൃത്വതിലുള്ള ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് പ്രതിഷേധ സേവ് ദി ഡേറ്റിന് പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com