സാങ്കല്‍പ്പിക ഗിറ്റാറില്‍ 'സംഗീതവിസ്മയ'വുമായി കുട്ടിക്കൂട്ടം ; 'റോക്ക് ബാന്‍ഡ്' വൈറല്‍, കൈയ്യടി

ഈ വീഡിയോയെ ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്
സാങ്കല്‍പ്പിക ഗിറ്റാറില്‍ 'സംഗീതവിസ്മയ'വുമായി കുട്ടിക്കൂട്ടം ; 'റോക്ക് ബാന്‍ഡ്' വൈറല്‍, കൈയ്യടി

കയ്യിലുള്ള ഒരു വടിയെ ഗിറ്റാറായി സങ്കല്‍പ്പിച്ച് തകര്‍ത്തു പാടുകയാണ് കുട്ടി സംഗീതജ്ഞരായ റോക്ക് ബാന്‍ഡ്. പിഞ്ചുകുട്ടികളുടെ ഈ സംഗീതപരിപാടിയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

മൂന്നു പിഞ്ചുകുട്ടികളാണ് വീഡിയോയിലുള്ളത്. ഒരു കുട്ടി കയ്യിലുള്ള വടി ഗിറ്റാറായി സങ്കല്‍പ്പിച്ച് വായിച്ചുകൊണ്ട് പാടുന്നു. കൂടെയുള്ള രണ്ടുപേര്‍ മറ്റ് സംഗീത ഉപകരണങ്ങള്‍ വായിക്കുന്ന തരത്തില്‍ പിന്തുണ നല്‍കുകയും തകര്‍ത്തു പാടുകയുമാണ്.

ഈ വീഡിയോയെ ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഹൃദയം കൊണ്ടാണ് ഇവര്‍ പാടുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com