കാണാതായ നായക്കുവേണ്ടി വിമാനം വാടകക്കെടുത്ത് യുവതി; വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം

ഓസ്‌ട്രേലിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ജാക്‌സണ്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായിട്ട്
കാണാതായ നായക്കുവേണ്ടി വിമാനം വാടകക്കെടുത്ത് യുവതി; വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം

ന്നും ലോകത്തെ ഞെട്ടിച്ചിട്ടുള്ള ബന്ധമാണ് മനുഷ്യനും നായകളും തമ്മിലുള്ളത്. ഇപ്പോള്‍ കാണാതായ തന്റെ നായക്കുട്ടിയ്ക്ക് വേണ്ടി ഒരു യുവതി ചെയ്യുന്ന കാര്യങ്ങള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ എമിലി തലെര്‍മോ എന്ന യുവതിയ്ക്കാണ് തന്റെ പ്രിയപ്പെട്ട ജാക്‌സനെ നഷ്ടപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ജാക്‌സണ്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായിട്ട്. 

തന്റെ പ്രിയപ്പെട്ട നായയെ തിരിച്ചുകിട്ടുന്നതിനായുള്ള ഓട്ടത്തിലാണ് ഈ യുവതി. അതിനായി ഒരു വിമാനം പോലും അവര്‍ വാടകയ്ക്ക് എടുത്തു. 1200 ഡോളറിനാണ് വിമാനം വാടകയ്‌ക്കെടുത്തത്. തുടര്‍ന്ന് നായയുടെ ഫോട്ടോയും വിവരങ്ങളും ചേര്‍ത്ത ബാനറുമായി രണ്ടര മണിക്കൂറോളം നേരം വിമാനം പറന്നു. ഇത് കൂടാതെ നായയൈക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 7000 ഡോളര്‍ അതായത് അഞ്ച് ലക്ഷത്തോളം രൂപ പാരിതോഷികം നല്‍കുമെന്നും എമിലി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

എമിലിക്കൊപ്പം ഷോപ്പിങ്ങിന് എത്തിയ നായക്കുട്ടി കടയുടെ വെളിയില്‍ നിന്നാണ് കാണാതാകുന്നത്. ആരോ തന്നെ നായയെ മോഷ്ടിച്ചുവെന്നാണ് എമിലി ആരോപിക്കുന്നത്. താന്‍ ഒറ്റക്കാണെന്നും ജാക്‌സണെ കണ്ടെത്താന്‍ സഹായിക്കണം എന്നുമാണ് എമിലിയുടെ അഭ്യര്‍ത്ഥന. അഞ്ചു വയസ്സുകാരനായ ജാക്‌സണ് വേണ്ടി ഒരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. പോസ്റ്ററുകളും നോട്ടീസുകളും അടിച്ച് നഗരത്തിലെല്ലാം വിതരണം ചെയ്ത് കൂട്ടുകാരും എമിലിക്കൊപ്പമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com